"ജി എൽ പി എസ് മടക്കിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മടക്കിമല/ചരിത്രം (മൂലരൂപം കാണുക)
12:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022ചരിത്രം കൂട്ടിച്ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മടക്കിമല എന്ന പേരിൽ നിന്നു തന്നെ ഈ സ്ഥലത്തിന് മലയുമായി ബന്ധമുണ്ടെന്നു മനസ്സിലാകുന്നു. 'മലമടക്കുകൾക്കിടയിലുള്ള ഇടം' എന്നത് ലോപിച്ചാണ് മടക്കിമല എന്ന പേര് ലഭിച്ചതെന്നാണ് പ്രദേശവാസികളായ മുതിർന്ന പൗരന്മാർ അഭിപ്രായപ്പെടുന്നത്. അത് ശരിവെക്കും വിധമാണ് ഈ പ്രദേശത്തിൻറെ കിടപ്പ്. മുരണിക്കരക്കുന്ന്, തെറ്റുപാടിക്കുന്ന്, മലന്തോട്ടം എന്നീ ഉയർന്ന ഭൂഭാഗങ്ങൾ തല ഉയർത്തി നിൽക്കുന്ന പ്രദേശമാണ് ഇവിടം. | ||
ഗാന്ധിജിയുടെ പാദസ്പർശമേറ്റ അനുഗ്രഹീത പ്രദേശമാണ് മടക്കിമല. മുരണിക്കരയുടെ സമീപത്ത് താമസിക്കുന്ന തിരുനെല്ലി വിജയൻ എന്ന വ്യക്തിയുടെ വീട്ടിലാണ് മഹാത്മജി സന്ദർശനം നടത്തിയത്. | |||
1946 ഒക്ടോബർ മാസത്തിൽ സ്വാതന്ത്ര്യസമരസേനാനിയും അന്നത്തെ പൗരപ്രമുഖനുമായ M S ധർമ്മരാജയ്യരുടെ ശ്രമഫലമായിട്ടാണ് വിദ്യാഭ്യാസ-പരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്തെ ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലബാർ ഡിസ്ട്രിക് ബോർഡിൻറെ കീഴിൽ ഈ വിദ്യാലയത്തിന്റെ പിറവി. | |||
ജനവാസം വളരെ കുറവുള്ള മേഖലയായ മടക്കിമലയിൽ തോട്ടങ്ങളിൽ കൂലിവേല ചെയ്യുന്ന ജനങ്ങളുടെ മക്കളാണ് ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും. | |||
തെറ്റുപാടി, ആനേരിമൂല, കിണ്ടിപ്പാറ, കളത്തിൽ കോളനി എന്നീ കോളനികളിൽ നിന്നായി പത്തൊമ്പത് ST കുട്ടികളും ഒമ്പത് SC കുട്ടികളും ഈ വിദ്യാലയത്തിൽ ഈ അധ്യയന വർഷം പഠനം നടത്തി കൊണ്ടിരിക്കുന്നു. | |||
44 ആൺകുട്ടികളും 27 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം അറിവ് പകർന്നു കൊണ്ടിരിക്കുന്നു. | |||
പി.ടി.എ-യുടെ സഹകരണത്തോടെ ഒരു പ്രീ-പ്രൈമറി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. മുപ്പതിൽ പരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഈ വിദ്യാലയത്തിന്റെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു. |