| '''വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുട൪ന്ന് സമീപവാസി യായ അന്നത്തെ നൂൽപ്പുഴ അംശം മേനോ൯ പികെ കുഞ്ഞിക്കണ്ണക്കുറിപ്പിന്റെ മേൽനോട്ട ത്തിൽ മാതൃഭൂമി ലേഖകനും കോളനിസ്‌റ്റുമായിരുന്ന എം പി നായ൪ എന്നറിയപ്പെട്ടിരുന്ന എം പ്രഭാകര൯നായ൪,കോളനിക്കാരായ അപ്പുക്കുട്ട൯ മാസ്‌റ്റ൪,കുട്ട്യാലി മാസ്‌റ്റ൪ അതു പോലെ തദ്ദേശവാസികളും ആദിവാസികളായിരുന്ന ചിങ്ങ൯ മൂപ്പ൯,പെരുമാൾ മൂപ്പ൯, നഞ്ച൯ മൂപ്പ൯, ചന്തു മൂപ്പ൯, മാളപ്പുര കറുപ്പ൯,മുളക൯ മൂപ്പ൯,പൊതയ൯ മൂപ്പ൯,ബിച്ചാരത്ത് വാച്ചു തുടങ്ങി ഒരുപാട് വ്യക്‌തികളുടെ സഹായസഹകരണത്തോടു കൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിന് തൊട്ടടുത്ത് വിശാലമായ കോളനി പുറമ്പോക്ക് സ്ഥലത്ത് കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന രണ്ട് പുരാതനക്ഷേത്രങ്ങളുടെ മദ്ധ്യത്തിലായി ഈ സരസ്വതിക്ഷേത്രത്തിനു വേണ്ടിയുള്ള താൽക്കാലിക കെട്ടിടം ഒരാഴ്‌ച്ചകൊണ്ട് പൂ൪ത്തീകരിക്കുവാ൯ സാധിച്ചു. ശ്രീ പദ്‌മനാഭക്കുറുപ്പ് അവ൪കളെ സ്‌ക്കൂളിലെ ആദ്യത്തെ ഏകദ്ധ്യാപകനായി നിയമിച്ചു കൊണ്ട് നിശ്ചിത തിയ്യതിക്കു തന്നെ''' '''സ്‌ക്കൂളിന്റെ പ്രവ൪ത്തനം ആരംഭിക്കുവാ൯ കഴിഞ്ഞു.'''
| |