Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൾ
(ഉപതാൾ)
 
(സൗകര്യങ്ങൾ)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''1.ഇൻഡോർ കളിസാമഗ്രികൾ'''
 
സ്ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ എൽ. കെ. ജി/യു. കെ. ജി വിദ്യാർത്ഥികൾക്കായി വിശാലമായ ട്രെസ്സിനു കീഴെ സീസോ, മെറിഗോ റൌണ്ട്, ഊഞ്ഞാൽ തുടങ്ങയ കളി സാമഗ്രികൾ ഒരുക്കിയിരിക്കുന്നു.
 
'''2.വിശാലമായ ഗ്രൌണ്ട്'''
 
വിദ്യാർത്ഥികളുടെ കായികവളർച്ച ലക്ഷ്യമാക്കി വിവിധ കളികളിലേർപ്പെടുവാനുതകുന്ന ഇവിടത്തെ കുട്ടികളുടെ സ്വന്തം കളിമുറ്റം.
 
'''3.ഫിസിക്കൽ എജ്യൂക്കേഷൻ'''
 
ഈ വിദ്യാലയത്തിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നല്ല രീതിയിൽ ഒരു വോളിബോൾ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചുവരുന്നു. വാർഷിക സ്പോർട്സ് ഗംഭീര പ്രൌഡിയോടെ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ നല്കി വരികയും ചെയ്യുന്നു.
 
'''4. സാഹിത്യ സമാജം''' 5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ കലാസാഹിത്യ വാസനകളെ പോഷിപ്പിക്കുന്നതിന് എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ വീതം ഇതിനു വേണ്ടിയുള്ള പരിപാടികള് നടത്തുന്നു.
 
'''5.കലാപഠന ക്ലാസുകൾ'''
 
സംഗീതം, ഉപകരണസംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയവയ്ക്ക് പ്രത്യേകം ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തുന്നു.
 
'''6.കയ്യെഴുത്ത് മാസിക'''
 
കുട്ടികളുടെ രചനകളും കാർട്ടൂണുകളും മറ്റും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വർഷവും സ്ക്കൂൾ വാർഷികദിനത്തിൽ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു വരുന്നു.
 
'''7.കമ്പ്യൂട്ടർ ലാബ്'''
 
5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ വിവരസാങ്കേതിക വിജ്ഞാന നിലമെച്ചപ്പെടുത്തുന്നതിനു വേണ്ടി ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
 
'''8.ശുദ്ധജല വിതരണം'''
 
സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതിന് …......ലിറ്റർ വെള്ളം ശുദ്ധീകരിക്കുവാൻ ശേഷിയുള്ള ഒരു അക്വാ ഗ്വാർഡ് പ്രവർത്തിക്കുന്നു.
 
'''9.വിവിധ ക്ലബ്ബുകൾ'''
 
സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, പരിസ്ഥിതി, പോപ്പുലേഷൻ തുടങ്ങിയ വിവിധ ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വ്യക്തിത്വ വികസനം സാദ്ധ്യമാക്കുവാൻ കുട്ടികൾക്ക സാധിക്കുന്നു.
 
'''10.സ്ക്കൂൾ പാർലമെന്റ്'''
 
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ഈ സമാജം വഴി ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു.
 
'''11.ബുക്ക് സൊസൈറ്റി'''
 
സ്ക്കുളിലെ മുഴുവന് വിദ്യാർത്ഥികൾക്കും കൃത്യസമയത്ത് തന്നെ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി പുസ്തക സൊസൈറ്റി ഇവിടെ പ്രവർത്തിച്ച് വരുന്നു.ബുക്ക ഡിപ്പോയിൽ നിന്ന് പുസ്തകം എത്തുന്ന മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ ഈ സൊസൈറ്റിയിൽ നിന്നും പുസ്തക വിതരണം ആരംഭിക്കുന്നു.
 
'''12.ബസ് സർവ്വീസ്'''
 
വിദ്യാർത്ഥികളുടെ യാത്രക്ലേശം പരമാവധി കുറയ്ക്കുവാൻ സഹായിക്കുന്ന വിധത്തിൽ ബസ് സർവ്വീസ് നടത്തിവരുന്നു.
 
13.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്ലാസുകൾ സമർത്ഥരും തല്പരരുമായ കുട്ടികൾക്കുവേണ്ടി ഇത്തരത്തിലുള്ള ക്ലാസുകൾ ശനിയാഴ്ച സംഘടിപ്പിക്കുന്നു.
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187643" എന്ന താളിൽനിന്ന് ശേഖരിച്ചത്