"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ (മൂലരൂപം കാണുക)
12:00, 19 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
എഴുമറ്റൂർ | എഴുമറ്റൂർ | ||
== മാതൃവിദ്യാലയ സ്മരണകൾ ഡോ . ഏഴുമറ്റൂർ രാജരാജവർമ്മ == | |||
എന്റെ മാതൃവിദ്യാലയമായ എഴുമറ്റൂർഗവ . യു .പി . എസ് .ന് പ്രണാമം .ഇന്ന് ആ സാരസ്വതി വിദ്യാലയം ഹയർ സെക്കണ്ടറി സ്‌കൂൾ ആയി വളർന്നു പന്തലിച്ചു നിൽക്കുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും .പാഠ്യപദ്ധതിയിലുള്ള പുസ്‌തകങ്ങൾക്കപ്പുറമുള്ള ജീവിത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ച മാതൃകാ സ്ഥാപനമാണിത് . | |||
സ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഞങ്ങളുടെ വല്യമ്മാവൻ രാഘവവർമ്മ തമ്പുരാൻ (കിളിയൻകാവ് ) ആണ് എന്നെ എഴുത്തിനിരുത്തിയത് .ഓലിക്കമുറിയിൽ രാമൻ പിള്ള ആശാനാണ് എന്റെ ആദ്യ ഗുരു .പടയണി ആശാനും നിലത്തെഴുത്താശാനുമായ രാമൻ പിള്ള ആശാന്റെ കളരിയിലെ ആദ്യ ബാച്ചി ലെ വിദ്യാർത്ഥി ആയിരുന്നു ഞാൻ .ഓമന, ,പൊന്നമ്മമാർ,ശാന്ത ,രാജേന്ദ്രൻ ,രാജശേഖരൻ ,തുടങ്ങി ,അന്ന് ആ കളരിയിൽ പഠിച്ചവരെല്ലാം ചിരകാല സൗഹൃദത്തിന്റെ ഉടമകളായി .വഴക്കുണ്ടാക്കുന്ന എന്നെ ആശാൻ അനുനയിപ്പിച്ച വീട്ടിൽ നിന്ന് കളരിയിലേക്ക് എടുത്തുകൊണ്ടുപോകുന്നത് ഓർമ്മയുണ്ട് .ആശാന്റെ സ്നേഹവും വാത്സല്യവും കൊണ്ട് ഭാഷയുടെയും പിന്നീട് കണക്കിന്റെയും പാഠങ്ങൾ എന്നും വാങ്ങണമെന്ന വാശിയിലായിരുന്നു ഞങ്ങൾ.പനയോലയിൽ നാരായം കൊണ്ടെഴുതിയ ഭാഷയും കണക്കും ഞൊടിയിടയിൽ മനസ്സിൽ പതിയുമായിരുന്നു .കൂടുതൽ മിടുക്കു കാട്ടിയതുകൊണ്ടാവണം എന്നെ ഒന്നാം ക്‌ളാസ്സിലെ അവസാന പരീക്ഷയ്‌ക്കിരുത്തി രണ്ടാം ക്‌ളാസിൽ ചേർത്തു .പ്രായം കൂട്ടി വെച്ചു (തികയാത്തതിനാൽ ) ചേർത്തതിനാൽ പിന്നീട് എല്ലാ ക്‌ളാസ്സിലും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു ഞാൻ .അതുകൊണ്ടു തന്നെ കൂട്ടുകാരുടെ തോണ്ടും തല്ലും ശകാരവും ഒക്കെ ആദ്യ കാലങ്ങളിൽ പതിവായിരുന്നു .കുരുവിള ,ഓമനക്കുട്ടൻ ,ജോസഫ് ,കരുണാകരൻ ,ശാന്ത ,പൊന്നമ്മമാർ ,വിജയൻ ,ശശി ,കലാകൃഷ്ണൻ ,അരവിന്ദാക്ഷൻ തുടങ്ങിയ സുഹൃത്തുക്കളുമായുളള ബന്ധം ഇന്നും തുടരുന്നു.പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.പ്രായവും,ശരീരബലവും കുറവാണങ്കിലും പഠിത്തത്തിൽ മുൻപിൽ നിൽക്കാൻ എന്നും ഞാൻ ശ്രദ്ധിച്ചിരുന്നു.മാതാപിതാക്കളെപ്പോലെ വിദ്യാർത്ഥികളെ കരുതുന്ന അദ്ധ്യാപകരുടെ അനുഗ്രഹമായിരുന്നു ഞങ്ങളുടെ പഠനത്തിനും,വ്യക്തിത്വവികാസത്തിനും വഴിയൊരുക്കിയത്. | |||
ഒന്നാം സാറായ വർഗീസ് സാർ , ഗൗരിയമ്മ,ഈശോ,ശോശാമ്മ,തോമാ,മറിയാമ്മ,സുഭദ്രാമ്മ, ഭാസ്കരൻ, ഈശ്വരിയമ്മ,അമ്മുക്കുട്ടിയമ്മ,ഏലിയാമ്മ,മത്തായി,ഈശ്വരിയമ്മ, | |||
അമ്മുക്കുട്ടിയമ്മ,ഏലിയാമ്മ,മത്തായി,കമലാക്ഷി,ജോസഫ് തുടങ്ങി എല്ലാ ഗുരുക്കന്മാരെയും മനസ്സുകൊണ്ട് നമസ്ക്കരിക്കുന്നു. | |||
ഈശോസാറിനെ ഓർക്കുമ്പോൾ സാക്ഷാൽ യേശുദേവന്റെ ചിത്രമാണ് മനസ്സിൽ തെളിയുന്നത്.ഈശോസ്സാർ എന്ന പേരിൽ പിൽക്കാലത്ത് ഒരു കവിത എഴുതുകയും ചെയ്തു. എന്റെ സ്ലേറ്റും കല്ലുപെൻസിലും ചവിട്ടിപൊട്ടിച്ച വട്ടവാൾ മോഹനനെ സാർ കൈകാര്യം ചെയ്തതാണ് കവിതാവിഷയം. വെള്ളമുണ്ടും, വെള്ള ജുബയും ധരിച്ചു ചിരിച്ച മുഖവും ചൂരൽ വടിയുമായി വരുന്ന ഈശോസാരിന്റെ ഹൃദയം സ്നേഹമൃതത്താൽ തുളുമ്പിയിരുന്നു. | |||
ഒരിക്കൽ അടിച്ചേച്ചോട്ടം നടത്തുമ്പാൾ ഞാനും കുരുവിളയും മുഖാമുഖംഅതിവേഗത്തിൽ വന്നു കൂട്ടിയിടിച്ചു. കൂട്ടുകാരന്റെ നെറ്റി പൊട്ടി ചോരയൊഴുകി.ആലിന്റെ ചുവട്ടിൽ വെച്ചാണ് സംഭവം. ഞൻ ആലില പോലെ വിറച്ചുനിന്നു. കുരുവിളയെ ആശുപത്രിയിൽ കൊണ്ടുപോയി. എന്നെ ഒന്നാം സാറിന്റെ മുറിയിലും. അവിടെ ഭിത്തി ചാരി നിരന്നു നിൽക്കുന്ന പല വണ്ണത്തിലും, നീളത്തിലുമുള്ള ചൂരൽ വടികൾ കണ്ടു ഞാൻ വിയർത്തു. ഒന്നാം സാർ പറഞ്ഞത നുസരിച്ച് ഒരാൾ എനിക്ക് വെള്ളം തന്നു.കുറെ നേരം അവിടിരുന്നു. വീട്ടിൽ നിന്നും അമ്മ വന്ന് എന്നെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. കുരുവിള എന്നും എന്റെ ഉറ്റ ചങ്ങാതി മാരിൽ ഒരാളാണ്. | |||
ജോസഫിന്റെ അച്ഛന് സ്കൂളിന്റെ മുൻപിൽ പെയിന്റിങ് ജോലിക്കൊപ്പം സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കട ഉണ്ടായിരുന്നു.വല്ലപ്പോഴും ഞങ്ങൾ അവിടെചെന്നു മിഠായി വാങ്ങിക്കുമ്പോൾ അദ്ദേഹം കണക്ക് നോക്കാതെ വാരിത്തരുമായിരുന്നു. ആലിൻചോട്ടിൽ കുറുപ്പ് ചേട്ടന്റെ മുറുക്കാൻകട,അവിടെയുമുണ്ടായിരുന്നു ഞങ്ങൾക്ക് സൗജന്യം. | |||
ആദ്യത്തെ വിനോദയാത്ര പുളിക്കാമറ്റം മലയിലേക്കായിരുന്നു. അവിടെച്ചെന്ന് സാറന്മാരും ഞങ്ങളും കൂട്ടായി ശ്രമിച്ചു കപ്പ പുഴുങ്ങിത്തിന്നതും കരിക്ക് പിരിച്ചു കുുടിച്ചതും, പാട്ടു പാടിത്തിമിർത്തതും ഓർമ്മയിൽ ഉത്സവമേളമുണർത്തുന്നു. സഹപാഠിയായിരുന്ന ചെള്ളാടത്തു വാസുദേവന്റെ അകാലമൃത്യു ഇന്നും നീറുന്ന സ്മരണയാണ്. | |||
1957 മുതൽ64 വരെ ഏവുവർഷമാണ് എഴുമറ്റൂർ സ്കൂളിൽ ഞാൻ പഠിച്ചത്.ഒന്നു മുതൽ ഏഴുവരെയുള്ലള ക്ലസ്സുകൾക്ക് പ്രത്യേക പൂന്തോട്ടമുണ്ടായിരുന്നു. മുറ്റത്ത് വസന്തോത്സവം തീർക്കാൻ ഞങ്ങൾക്കും മത്സരമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഒാരോ ക്ലാസിനും പച്ചക്കറി ത്തോട്ടവും ഉണ്ടായിരുന്നു. | |||
ഞാനും കൂട്ടുകാരൻ കരുണാകരനുമാണ് സ്കൂളിൽ ആദ്യം എത്തുക. 8.30 ന് ക്ലാസ് മുറികൾ തുറക്കുക, ക്ലാസു വൃത്തിയാക്കുക,ബോർഡ് തുടക്കുക,വടി വെട്ടിയൊരുക്കി വയ്ക്കുക എന്നിങ്ങനെയുള്ള പരിപാടികൾക്കുശേഷം പൂന്തോട്ടത്തിലും പച്ചക്കറിത്തോട്ടത്തിലും വെള്ളമൊഴിക്കണം, കളപറിക്കണം. 9.30 ആകുമ്പോഴേക്കും കൂട്ടുകാരും വന്നു കൂടെച്ചേരും. ചേച്ചിമാരോ, ചേട്ടന്മാരോ പഠിച്ച പഴയ പുസ്തകമായിരിക്കും എനിക്ക് എല്ലാവർഷവും കിട്ടുക .അതിനാൽ തന്നെ കൂട്ടുകാരുടെ പുതിയ പുസ്തകങ്ങൾ മേടിച്ചു മണപ്പിക്കുക എന്റെ ശീലമായി.ബയന്ററുടെ കടയിൽ നിന്ന് കട്ടിപ്പുറന്താളുളള ബുക്കുകൾ മിക്കവരും മേടിക്കുമ്പോൾ കടലാസ്സു വാങ്ങി മഞ്ഞപ്പുറന്താൾ ഇട്ട് അച്ഛൻ കുത്തികെട്ടി,ആശാരി വക്കരിഞ്ഞു തരുന്ന നോട്ടുബുക്കുകളാണ് എനിക്കുണ്ടാവുക. എനിക്ക് മാത്രമല്ല കുറെ കുട്ടികൾക്കും. സിനിമാനടിനടന്മാരുടെ പടമുള്ള നോട്ടുബുക്കുകൾ കാണാൻ കൊതിയായിരുന്നു. | |||
തിങ്കളും വെള്ളിയും അസംബ്ലി ഉണ്ടായിരുന്നു.കണ്ണച്ചത്തേവരുടെ ക്ഷേത്രത്തിനു മുൻപിലുള്ള സ്കൂൾ മുറ്റത്തായിരു അന്ന് അസംബ്ലി.ദൈവമെ കൈതൊഴാം അല്ലെങ്കിൽ അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി പ്രാർത്ഥനയ്ക്ക് ശേഷം ഗീത,ബൈബിൾ,ഖുർ ആൻ പാരായണവും അർത്ഥം പറയലും. കുറെനാൾ ഗീത വായിക്കാനും,പറയാനും സാധിച്ചത് ഭാഗ്യമായി. പിന്നെ വാർത്താവായന. തുടർന്ന് ഒന്നാം സാറിന്റെ അറിയിപ്പുകൾ.തലേദിവസം നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണയും പരസ്യമായി അടിശിക്ഷയും. ഒരിക്കൽപോലും അടിവാങ്ങുവാൻ കഴിഞ്ഞിട്ടില്ല. | |||
ക്ലാസിലിരിക്കുമ്പോൾ ഉപ്പുമാവുണ്ടാക്കുന്ന മണം മൂക്കുതുളച്ചുകേറും. ഒരിക്കൽ ക്ലാസ് ടീച്ചറായിരുന്ന അമ്മായിയോട് എനിക്കും ഉപ്പ്മാവ് വേണം എന്നു പറഞ്ഞു.കുഞ്ഞേ,അതു വീട്ടിലെങ്ങും കഴിക്കാൻ നിവൃത്തിയില്ലാത്തവർക്കുള്ളതാ,നമുക്കുള്ളതല്ല എന്നു പറഞ്ഞു. ഇന്നും അതോർക്കുമ്പോൾ കണ്ണ് നിറയും.മണമുണ്ടാക്കിയ രുചി നല്ലൊരു പാഠമായി. | |||
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്തിന് വിനോദയാത്ര വന്നു.രാത്രി വൈകി മടങ്ങിയെത്തുമ്പോൾ അമ്മ ചോദിച്ചു 'എങ്ങനുണ്ടായിരുന്നു യാത്ര?’എന്ന്.ഞാൻ പെട്ടെന്ന് പറഞ്ഞത്,എനിക്ക് തിരുവന്തപുരത്ത് താമസിക്കണമെന്നാണ്.അത്ര മാത്രം തിരുവനന്തപുരം ആ യാത്രയിൽ എന്നെ വശീകരിച്ചു. പിന്നീട് അതൊരു പ്രാർത്ഥനയും ലക്ഷ്വുമായി.ആദ്യ ജോലിക്ക് ഉത്തരവു വന്നു.1975ൽ തിരുവന്തപുരത്തുതന്നെ. 45 വർഷമായി ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു. | |||
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഭാസ്കരൻ സാർ(കണക്ക് സാർ) ചോദിച്ചുഎല്ലാവരോടും ആരാകാനാണ് ആഗ്രഹം എന്ന് ബുക്കിൽ എഴുതാൻ പറഞ്ഞു.ഓരോരുത്തരായി വായിച്ചു, എൻജിനിയർ ,ഡോക്ടർ,പൈലറ്റ്,സാർ....അങ്ങനെ ഞാൻ വായിച്ചു. കണ്ടക്ടർ .എല്ലാവരും എന്നെ പരിഹസിച്ചു.സാർ എന്നെ അനുഗ്രഹിച്ചു ,തലയിൽ കൈവച്ചു, എന്നിട്ടു പറഞ്ഞു 'താൻ കണ്ടക്ടറാകുമെന്നു്‍ 'കുഞ്ഞൂഞ്ഞമ്മാവൻ ഓടിക്കുന്ന സെന്റ് തോമസ് ബസ്സിലെ കണ്ടക്ടറുടെ ഗമ കണ്ടിട്ടാണ് അന്ന് ഞാൻ അതെഴുതിയത്. തിരുവനന്തപുരത്ത് ആദ്യ ജോലി കിട്ടി.ഒന്നര വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ജോലിക്കുള്ള ഉത്തരവ് വന്നു.കണ്ടക്ടറായിട്ട്.അതിന് പോയില്ല എന്നത് സത്യം.ഭാസ്കരൻ സാറിനെപ്പറ്റിയും പിന്നീട് കവിത എഴുതി. | |||
മുട്ടറ്റമുള്ള കട്ടി ഷർട്ടിട്ടുവരുന്ന ഭീമാകാരനായതോമസാറിനെ എനിക്ക് വല്യഇഷ്ടമായിരുന്നു.ഷർട്ടിന്റെ മുൻപിൽ ഒരുപാട് പോക്കറ്റ് ഉണ്ടായിരുന്നു. പേനകൾ,മഷിക്കുപ്പി,ടോർച്ച്, ടൈംപീസ് തുടങ്ങി ഒരുപാടു സാധനങ്ങൾ പോക്കറ്റുകളിൽ. ക്ലാസിൽ വന്നാലുടൻ,ആരുടെ യെങ്കിലും പേനാ നന്നാക്കാനുണ്ടോ എന്നാണ് ചോദ്യം.ലീക്ക് മാറ്റി മഷി ഒഴിച്ചുതരും.പേന ഇല്ലാത്തവർക്ക് പേന നൽകും.വീട്ടിൽ നിന്ന് ടൈംപീസു കൊണ്ടുപോകും,കേടായാൽ അതു നന്നാക്കിത്തരും. മുഴങ്ങുന്ന ശബ്ദത്തിൽ, ഈണത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കും.ചിലപ്പോൾ ക്യാമറയുമായി വന്ന് ഫോട്ടോ എടുത്തുതന്നത് ഇന്നും ഞാൻ നിധി പോലെ സൂക്ഷിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ഊർജ്ജത്തെപ്പറ്റി പറയുമ്പോഴൊക്കെ ആദ്യം മനസ്സിൽ തെളിയുന്നതു തോമാ സാറാണ്. | |||
ഡ്രില്ല്,ക്രാഫ്റ്റ്,ഡ്രോയിങ്,സാഹിത്യസമാജം,നെല്ലിമരം,മൂലക്കിണർ,ഒാലഷെഡ്,അസംബ്ലി തുടങ്ങി ഇനിയുമുണ്ട് ഏറെപ്പറയാൻ.അസംബ്ലിയിൽ മന്ത്രിയായിരുന്നു സ്കൂൾ നടത്തിപ്പിൽ പങ്കാളിത്തം വഹിച്ചത്.നല്ല അനുഭവമായിരുന്നു .സാഹിത്യസമാജത്തിലെ വിവിധ പരിപാടികളാണ് മലയാളത്തോടു എനിക്കുള്ള അഭിനിവേശം ഉണർത്തിയത്.എഴുമറ്റൂർ ശ്രീ ബാലകൃഷ്ണവിലാസം ഗ്രന്ഥശാലയും അന്നത്തെ സെക്രട്ടറി കുട്ടപ്പനമ്മാവനും എന്റെ വായനയ്ക്ക് വളം നൽകി.പരമഭട്ടാരകാശ്രമത്തിലെ നാരായണചൈതന്യതീർത്ഥപാദ സ്വാമികളുടെ ആദ്ധ്യാത്മിക ക്ലാസുകളിൽ അഞ്ചുവർഷം പഠിച്ചത് ഭാരത സംസ്കാരസ്രോതസ്സുകളായിരുന്നു. എഴുമറ്റൂർ സെൻട്രൽ ആർട്സ് ക്ലബ്ബിലെ ബാലവിഭാഗത്തിലെയും നെഹ്രുജി ബാലജന സഖ്യത്തിലെയും പ്രവർത്തനങ്ങളും ഈ സ്കൂൾ വിദ്യാഭ്യാസകാലത്തു് ജീവിത പാഠങ്ങൾ നൽകിയിരുന്നു. | |||
1964 ൽ എട്ടാം ക്ലാസില് ചേർന്നത്‍ വായ്പൂര് എൻ.എസ്.എസ്സിൽ.രണ്ടു മലകൾ താണ്ടി,മൂന്നര മൈൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നാണ് യാത്ര.കൂട്ടുകാരൊത്ത് കഥയും,കവിതയും,പാട്ടും ഒക്കെയായുള്ള യാത്ര.കാഥികനായുള്ള കുട്ടൻപിള്ളസാറിന്റെ മൂന്നുവർഷത്തെക്ലാസുകൾ അനുഭവിച്ചുകഴിഞ്ഞപ്പോൾ മലയാളവും എന്റെ ലക്ഷ്യമായി.മലയാളത്തിന്റെ മഹാഗുരുനാഥനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ സന്നിധിയിൽ എന്നെ എത്തിച്ചതു സനാതിയുടെ ചിറകുപോലെ എന്നെ കാത്തുരക്ഷിക്കുന്ന പൂർവ്വകാലഗുരുക്കന്മാരുടെ അനുഗ്രഹമാണ്. | |||
പിൽക്കാലത്ത് പല യോഗങ്ങളിൽ സംബന്ധിക്കാനായി മാതൃവിദ്യാലയത്തിൽ എത്തിയിട്ടുണ്ട്. എന്റെ ഭാര്യാമാതാവ് രാജമ്മത്തമ്പുരാട്ടി ഇവിടെ അദ്ധ്യാപികയായിരുന്നു. വിവാഹം കഴിഞ്ഞ ഉടൻതന്നെ സ്കൂളിൽ ഒരു സത്കാരമുണ്ടായിരുന്നു.പല തലമുറയിലുള്ള വിദ്യാർത്ഥികളോട് സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സ്കൂളിൽ എനിക്ക് ലഭിച്ച ആദരവ് ഗുരുക്കന്മാർക്ക് സമർപ്പിക്കുന്നു.എന്റെ ഇരുപത്തഞ്ചോളം പുസ്തകങ്ങൾ ലൈബ്രറിക്ക് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ജന്മനാടിന്റെ നിറദീപമായി നിന്ന് തലമുറകൾക്ക് പ്രകാശം വിതറിക്കൊണ്ടിരിക്കുന്ന എഴുമറ്റൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ മുറ്റത്ത് വരുമ്പോൾ വള്ളിനിക്കറിട്ടു ഓടിനടക്കുന്ന ഒരു വിദ്യാർത്ഥിയാകുന്നു. ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു | |||
എഴുമറ്റൂർ | |||
6.11.2020 | |||
ഫോൺ.9847125791 | |||
കോവിലകം | |||
വഴുതക്കാട് | |||
തിരുവന്തപുരം | |||
| |||
| |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |