"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ (മൂലരൂപം കാണുക)
10:08, 19 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2020→മാനേജ് മെന്റ്
വരി 80: | വരി 80: | ||
[[ചിത്രം:india.jpg|കണ്ണി=Special:FilePath/India.jpg]] | [[ചിത്രം:india.jpg|കണ്ണി=Special:FilePath/India.jpg]] | ||
== സ്റ്റാഫ്2020-21 == | == ദിനാചരണങ്ങൾ == | ||
==== ചാന്ദ്ര ദിനാചരണം-2020 ==== | |||
എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം ചന്ദ്രോത്സവ്- 2020 എന്നപേരിൽ ജൂലൈ 21 മുതൽ 25 വരെ തീയതികളിലായി ആചരിച്ചു. ചന്ദ്രോത്സവ്- 2020 ഓൺലൈൻ ഉദ്ഘാടനം ജൂലൈ 21 രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീ ജി. അനിൽകുമാർ നിർവഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി പുരുഷോത്തമൻ സർ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിന് വെണ്ണിക്കുളം ബി പി സി ശ്രീ എ. കെ പ്രകാശ് സർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സുനിത. ആർ അരവിന്ദ് ടീച്ചർ സ്വാഗതം ആശംസിച്ചു .ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാവിലെ പത്തുമണിയോടെ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ ഓൺലൈനായി നടന്നു . എൽ.പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ്,പേപ്പർ പ്രസന്റേഷൻ എന്ന മത്സരങ്ങൾ നടത്തി. ജൂലൈ 25 രാവിലെ 10 മണിക്ക് ചന്ദ്രോത്സവ്- 2020- ന്റെ സമാപന സമ്മേളനം നടന്നു. പി ടി എ പ്രസിഡൻറ് ശ്രീ ജി .അനിൽ കുമാർ അധ്യക്ഷനായ ഈ ചടങ്ങിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ശ്രീ രാജേഷ് വള്ളിക്കോട് സാർ നിർവഹിച്ചു അധ്യാപികയായ ശ്രീമതി സജിത നായർ സ്വാഗതമാശംസിച്ചു യോഗത്തിൽ വെണ്ണിക്കുളം എ.ഇ.ഒ ശ്രീ മുഹമ്മദ് പയ്യനാട്ട്തൊടി സർ മുഖ്യസന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി പുരുഷോത്തമൻ സർ അനുമോദന സന്ദേശം നൽകി .ചാന്ദ്ര ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളിൽ വിജയികളായവരെ സർ അഭിനന്ദിച്ചു. അധ്യാപികമാരായ ശ്രീമതി ജയ.എസ്.നായർ, ശ്രീമതി ശർമിള എൻ.സി, വിദ്യാർത്ഥി പ്രതിനിധി കുമാരി നന്ദിത ഷാജി എന്നിവർ ആശംസകൾ നേർന്നു. ചന്ദ്രോത്സവ്- 2020 പ്രോഗ്രാം കോർഡിനേറ്ററും അധ്യാപകനായ ശ്രീ മോൻസി കുര്യൻ സാറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു | |||
==== അന്താരാഷ്ട്രബഹിരാകാശവാരാചരണം_ 2020 ==== | |||
എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ അന്താരാഷ്ട്ര ബഹിരാകാശ വാരാചരണം സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ തീയതികളിലായി നടന്നു. എൽപി, യുപി, എച്ച് .എസ് വിഭാഗം കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കോവിഡ് വ്യാപനം കാരണം മത്സരങ്ങൾ ഓൺലൈനായി ആണ് നടത്തപ്പെട്ടത് .ബഹിരാകാശ ക്വിസ്, റോക്കറ്റ് മാതൃക നിർമ്മാണം, ഉപന്യാസരചന, വാർത്താവായന എന്നീ മത്സരയിനങ്ങളെക്കുറിച്ച് വേണ്ട നിർദ്ദേശങ്ങൾ അതത് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും കുട്ടികൾ താൽപര്യപൂർവം പങ്കെടുക്കുകയും ചെയ്തു .ബഹിരാകാശ വാരാചരണത്തിൻറെ സമാപന സമ്മേളനം ഒക്ടോബർ പത്ത് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്നു. കുട്ടികൾക്ക് സമ്മേളനം ഓൺലൈൻ ആയി കാണാനുള്ള അവസരമൊരുക്കിയിരുന്നു . പി.ടി.എ പ്രസിഡൻറ് ശ്രീ ജി അനിൽകുമാറിൻറെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ സയൻസ് ക്ലബ് സെക്രട്ടറി ശ്രീ കെ അനിൽകുമാർ സർ നിർവഹിച്ചു . കുമാരി സ്വാതി എസ് സ്വാഗതമാശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി പുരുഷോത്തമൻ സർ അനുമോദന പ്രസംഗം നടത്തി. ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവരെയും പങ്കെടുത്ത എല്ലാ കുട്ടികളെയും ഹെഡ്മാസ്റ്റർ അഭിനന്ദിക്കുകയുണ്ടായി. മാസ്റ്റർ കനിഷ്ക് ആശംസകൾ നേർന്നു. കുമാരി മീനാക്ഷിയുടെ കൃതജ്ഞതയ്ക്ക് ശേഷം യോഗനടപടികൾ അവസാനിച്ചു. | |||
==== ഹിരോഷിമ നാഗസാക്കി ദിനാചരണം 2020 ==== | |||
ഹിരോഷിമ നാഗസാക്കി ദിനാചരണം 2020 എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനം ഒക്ടോബർ 6 മുതൽ 9 വരെ തീയതികളിൽ വിപുലമായി തന്നെ ആചരിച്ചു. ഈ വർഷത്തെ പ്രത്യേക കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് ഓൺലൈനായി ക്ളാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയും അതുമൂലം ലോകത്തിന് നേരിട്ട വിപത്തുകളും വിശദമാക്കുന്ന ഒരു ഡോക്യുമെൻററി പ്രദർശനം നടത്തുകയുണ്ടായി. ഒരു ടൈറ്റിൽ ഗാനത്തിലൂടെ ജപ്പാനു മേൽ ലിറ്റിൽ ബോയ് ,ഫാറ്റ്മാൻ എന്നീ അണുബോംബുകൾ അമേരിക്ക വർഷിച്ചതിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.പ്രസ്തുത പരിപാടിയിൽ ബഹുമാനപ്പെട്ട പ്രഥമാധ്യാപകൻ ശ്രീ പുരുഷോത്തമൻ സർ ,ശ്രീമതി സുനിത ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ഡി. സന്തോഷ് സർ,ദീപ ടീച്ചർ എന്നിവർ പങ്കെടുത്തു യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകുകയുംകുട്ടികളെ കൊണ്ട് യുദ്ധവിരുദ്ധ വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.തുടർന്ന് എൽ.പി, യു.പി ,എച്ച്.എസ് വിഭാഗം കുട്ടികൾക്കായി യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഓൺലൈൻ ക്വിസ് മത്സരം നടത്തി. യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ ഉണ്ടാക്കുവാൻ വേണ്ടി യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കുമോ എന്ന വിഷയത്തിൽ അസൈൻമെൻറ് തയ്യാറാക്കാൻ നിർദ്ദേശിക്കുകയുണ്ടായി. തുടർന്ന് ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു . | |||
==== സ്വാതന്ത്ര്യ ദിനാഘോഷം 2020 ==== | |||
എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ രാജ്യത്തിൻറെ 74ാ മത് സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ 8 .30 ന് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജി അനിൽകുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി ഷൈലജ ടീച്ചർ ദേശീയ പതാക ഉയർത്തി .മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം വാർഡ് മെമ്പർ ശ്രീമതി സുഗത കുമാരി നൽകുകയുണ്ടായി . തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി സുനിത ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ഡി.സന്തോഷ് സർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് എൽ.പി യു.പി എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി .പ്രസ്തുത ചടങ്ങിൽ സ്കൂൾ ജെ. ആർ. സി യൂണിറ്റ് ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയും ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു. ദേശീയ ഗാനം ആലപിച്ചതോടുകൂടി ആഘോഷ പരിപാടിക്ക് സമാപ്തി കുറിച്ചു. | |||
==== ഗാന്ധിജയന്തി 2020 ==== | |||
എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാഘോഷം ഒക്ടോബർ 2ാം തീയതി കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്തുകയുണ്ടായി . മാറിയ ലോകസാഹചര്യത്തിൽ ഗാന്ധിസത്തിന്റെ പ്രസക്തി ഏറിവരുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പുരുഷോത്തമൻ സർ ഓർമ്മിപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗാന്ധിജയന്തി സന്ദേശം സീനിയർ അധ്യാപിക ശ്രീമതി സുനിത ടീച്ചർ നൽകി. തുടർന്ന് പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. കോവിഡ് കാലത്തെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഒരു സെമിനാർ തയ്യാറാക്കാൻ കുട്ടികളോട് നിർദ്ദേശിക്കുകയുണ്ടായി വൃത്തിയുള്ള ഒരു തലമുറ വളർന്നു വരേണ്ടതിന്റെ ആവശ്യകതകുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി സ്വന്തം പരിസരശുചീകരണം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകിക്കൊണ്ട് വാരാഘോഷത്തിന് തുടക്കം കുറിച്ചു.ഒക്ടോബർ 8 ന് ഗാന്ധിജയന്തി വാരാഘോഷ പരിപാടി സമാപിച്ചു. | |||
=== ഓണാഘോഷം ( 2020-20 21 ) === | |||
എഴുമറ്റൂർ ഗവ.എച്ച്എസ്.എസ് ലെ ഈ വർഷത്തെ (2020-20 21 ) ഓണാഘോഷ പരിപാടികൾ പൂവിളി 2020 എന്ന പേരിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റമ്പർ 4 വരെ കോവിഡ് സുരക്ഷയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെട്ടു.30/08 /2020 ഞായറാഴ്ച രാവിലെ 9 മണിക്ക് പി.റ്റി.എ.പ്രസിഡന്റ് ശ്രീ.ജി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തിരുവല്ല ഡി. ഇ .ഒ .ശ്രീമതി.പ്രസീന ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീമതി. സുനിത ടീച്ചർ സ്വാഗതം ചെയ്യുകയും ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ സാർ ആശംസകൾ അറിയിക്കുകയും ചെയ്തു. .തുടർന്നുള്ള ദിവസങ്ങളിൽ നടത്തേണ്ട പരിപാടികളെക്കുറിച്ചുള്ള വിശദീകരണം, പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ശ്രീമതി. ജയ ടീച്ചർ നൽകി. ശ്രീമതി. ഷീജ ടീച്ചറുടെ കൃതജ്ഞതയോടെ ഉദ്ഘാടന യോഗം അവസാനിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ പങ്കെടുത്ത പൂക്കള മൽസരവും വിവിധ കലാപരിപാടികളും നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു.സെപ്റ്റംബർ 4 വെള്ളിയാഴ്ച നടന്ന സമാപന സമ്മേളനം ശ്രീമതി. ശർമ്മിള ടീച്ചർ സ്വാഗതം ചെയ്തു പി.റ്റി.എ പ്രസിഡൻറും സ്കൂൾ ഹെഡ്മാസ്റ്ററും യോഗത്തിന് ആശംസകൾ അറിയിക്കുകയും മൽസരത്തിൽ വിജയികളായവരെ അനുമോദിക്കുകയും ചെയ്തു.വിദ്യാർത്ഥികളായ അനുശ്രീ ,ശ്രീജിത്ത്, അനഘ, സ്വാതി എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.എസ് .ആർ .ജി.കൺവീനർ ശ്രീമതി. ജയ ടീച്ചറുടെ കൃതജ്ഞതയോടെ യോഗം സമാപിച്ചു. | |||
=== അധ്യാപക ദിനം === | |||
എഴുമറ്റൂർ ഗവ.എച്ച്എസ്എസ് ലെ 2020_2021 വർഷത്തെഅധ്യാപക ദിനാഘോഷം ഗുരു വന്ദനം എന്ന പേരിൽ സെപ്റ്റംബർ 5ന് മൂന്നു മണിക്ക് ഓൺലൈനായി നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗം പി. റ്റി .എ .പ്രസിഡന്റ് ശ്രീ.അനിൽകുമാ റിന്റെ അധ്യക്ഷതയിൽ തിരുവല്ല ഡി.ഇ.ഒ.ശ്രീമതി പ്രസീന ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ സർ ഗുരു വന്ദനം നടത്തി.തുടർന്ന് പൂർവ്വ അധ്യാപകർ അവരുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ പങ്കു വച്ചു.യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും കുട്ടികൾക്കും അത് വ്യത്യസ്തമായ അനുഭവമായിരുന്നു.എസ് .ആർ .ജി .കൺവീനർ കൂടിയായ ശ്രീമതി. ജയ ടീച്ചറും വിദ്യാർത്ഥിനിയായ സാനിയ മോളും ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ.മോൻസി സാറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു | |||
=== കേരളപ്പിറവി ദിനാേഘാഷം === | |||
=== <small>നവമ്പർ ഒന്ന് കേരളപ്പിറവി ദിനാചരണവുമായി</small> === | |||
==== സ്റ്റാഫ്2020-21 ==== | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |