ഗവ. എൽ പി എസ് തച്ചപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മഞ്ഞമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽപിഎസ് തച്ചപ്പള്ളി.
ഗവ. എൽ പി എസ് തച്ചപ്പള്ളി | |
---|---|
![]() | |
വിലാസം | |
മഞ്ഞ മല ഗവ: എൽ.പി.എസ് തച്ചപ്പള്ളി,മഞ്ഞ മല , മഞ്ഞ മല' പി.ഒ പി.ഒ. , 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2427800 |
ഇമെയിൽ | glpsthachappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43425 (സമേതം) |
യുഡൈസ് കോഡ് | 32140301003 |
വിക്കിഡാറ്റ | Q64036578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തൻകോട്,, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ബി |
പി.ടി.എ. പ്രസിഡണ്ട് | രമ്യ ശേഖർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ സരസ്വതി വിദ്യാലയത്തിന് ആരംഭം കുറിച്ചത് 1917 വെട്ടിക്കൽ അധികാരി എന്നറിയപ്പെട്ടിരുന്ന ശ്രീ ശങ്കരനാരായണപിള്ള അവർകൾ ആണ്. അദ്ദേഹം രാജ ഭരണത്തിൻകീഴിൽ ഉള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു. വളരെ വലിയ ഒരുഭൂ ഉടമയായിരുന്നു.ഈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തച്ചപ്പള്ളി സ്കൂൾ ആരംഭിച്ചത്. ജാതിവിവേചനം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ തികച്ചും മതേതരവാദിയായ ശ്രീ ശങ്കരനാരായണപിള്ള അവർകൾ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ പിന്നോക്ക സമുദായത്തിൽ ഉള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാഭ്യാസത്തിലൂടെ കൊണ്ടുവരിക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിന് നേതൃത്വം കൊടുക്കാൻ പ്രഥമ അധ്യാപകൻ ആയി നിയമിച്ചത് നമ്മുടെ നാട്ടുകാരനും വെട്ടിക്കൽ അധികാരിയുടെ സന്തതസഹചാരിയായിരുന്ന യശശരീരനായ ശ്രീ പാച്ചൻ പിള്ള സാറിനെ ആണ്. ദശാബ്ദങ്ങളോളം നാടിനെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കാൻ പാച്ചൻ പിള്ള സാറിന് കഴിഞ്ഞു.നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ഈ മഹത് വ്യക്തികളുടെ ദീപ്തമായ ഓർമ്മയ്ക്കു മുൻപിൽ ശിരസ്സ് നമിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക രീതിയിലുള്ള വിദ്യാലയ സമുച്ചയങ്ങളും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് ഉതകുന്ന പാർക്കും ആധുനിക രീതിയിലുള്ള ഡൈനിങ് ഹാളും സ്കൂളിന്റെ പ്രത്യേകതകളാണ്. കൂടാതെ എല്ലാ ഭാഗത്തേക്കും വാഹന സൗകര്യവുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
പോത്തൻകോട് നിന്നും ബസ്സ് അല്ലെങ്കിൽ ഓട്ടോ മാർഗം 4കിലോമീറ്റർ വേങ്ങോട് റോഡിൽ വരുമ്പോൾ വലത് വശത്ത് ആയി സ്കൂൾ സ്ഥിതി ചെയ്യുന്നു.
മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും എട്ടു കിലോമീറ്റർ മംഗലാപുരം പോത്തൻകോട് റോഡിലൂടെ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. ദേശീയപാതയിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം