എം.എസ്.സി.എൽ.പി.എസ് മൈലപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
915 ൽ ദിവംഗതനായ എ ജി ഏബ്രഹാം അച്ച നാൽ സ്ഥാപിതമായ വിദ്യാലയം തുടർന്ന് 1933ൽ ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മൈലപ്ര പ്രദേശത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണിത്. ഇപ്പോൾ എംഎസ് സി മാനേജ്മെന്റിന്റെ അധീനതയിൽ മുൻപോട്ടു പോകുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു കൊടുത്ത് അനേകം പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും ഈ ദേശത്തിന്റെ വിളക്കായി ശോഭിക്കുന്നു. ഇപ്പോൾ 320 ഓളം കുട്ടികളും 8 അധ്യാപകരുമായി മികവുറ്റ പ്രവർത്തനം ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നു.
എം.എസ്.സി.എൽ.പി.എസ് മൈലപ്ര | |
---|---|
![]() | |
വിലാസം | |
മൈലപ്ര എം എസ് സി എൽ പി എസ് മൈലപ്ര , മൈലപ്ര ടൗൺ പി.ഒ. , 689678 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | msc38623@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38623 (സമേതം) |
യുഡൈസ് കോഡ് | 32120301701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 311 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ്സി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺ സി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | റംലത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
915 ൽ ദിവംഗതനായ എ ജി ഏബ്രഹാം അച്ച നാൽ സ്ഥാപിതമായ വിദ്യാലയം തുടർന്ന് 1933ൽ ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മൈലപ്ര പ്രദേശത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണിത്. ഇപ്പോൾ എംഎസ് സി മാനേജ്മെന്റിന്റെ അധീനതയിൽ മുൻപോട്ടു പോകുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു കൊടുത്ത് അനേകം പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും ഈ ദേശത്തിന്റെ വിളക്കായി ശോഭിക്കുന്നു. ഇപ്പോൾ 320 ഓളം കുട്ടികളും 8 അധ്യാപകരുമായി മികവുറ്റ പ്രവർത്തനം ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസവും നിർമ്മിത പരിസ്ഥിതിയെ ബന്ധിപ്പിക്കുന്ന പഠനത്തേയും പിന്തുണയ്ക്കുന്നതാണ് ഞങ്ങളുടെ സ്കൂളിൻ്റെ ഭൗതീക സാഹചര്യങ്ങൾ. പരിസ്ഥിതി നിലവാരം ,ഇൻഡോർ, ഔട്ട്ഡോർ ഇടങ്ങൾ ഫർണിച്ചറുകളും, കെട്ടിട രൂപകൽപനയും എല്ലാം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാനപങ്കുവഹിക്കുന്നു.
ഗുണനിലവാരമുള്ള 8 ക്ലാസ്സ് മുറികൾ.
ആൺകുട്ടികൾക്കും പെൺകൾക്കും പ്രത്യേകം ശുചിമുറികൾ.
ഐ ടി ക്ലാസ്സുകൾക്ക് വേണ്ട കമ്പ്യൂട്ടർ, പ്രൊജക്ടർ.
ഗ്യാസ് അടുപ്പോടുകൂടിയ പാചകപ്പുര.
ഉല്ലാസത്തിനായുള്ള കളിസ്ഥലം.
പ്രഥാന അധ്യാപികയോടൊപ്പം 7 അധ്യാപകർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.
കുട്ടികളുടെ യാത്രാ സൗകര്യത്തിനായുള്ള സ്കൂൾ ബസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പാഠ്യേതര പ്രവർത്തനങ്ങളിൽ കല , കായികം, കമ്മ്യൂണിറ്റി സേവനം, തൊഴിൽ, ഹോബികൾ എന്നിവ ഉൾപ്പെടുന്നു.പാഠ്യേതര പ്രവർത്തനങ്ങളെല്ലാം ഒരു അധ്യയന വർഷത്തെ സമ്പൂർണ്ണമാക്കുന്നു.
കുട്ടികളിൽ ഭാഷാനൈപുണി വളർത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം.
കുട്ടികളിൽ ചില സ്മരണകൾ നിലനിർത്താനും, ആശയങ്ങൾ പ്രചരിപ്പിക്കാനും മറ്റും ദിനാചരണങ്ങൾ നടത്തപ്പെടുന്നു.
കുട്ടികളിൽ വായനാശീലം സൃഷ്ടിക്കുകയും സഹകരണമനോഭാവം വളർത്തിയെടുക്കുന്നതിനുമായി വായനാമൂല പ്രവർത്തിക്കുന്നു.
കുട്ടികളിൽ കലാകായിക ശേഷി വർദ്ധിപ്പിക്കുന്നതിനായി വിവിധതരംകളികൾ, കരകൗശല നിർമ്മാണം എന്നിവ നടത്തുന്നു.
കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ സർഗവേള നടത്തുന്നു.
മുൻ സാരഥികൾ
എസ് മാത്യു (1996-2010) കെ ജി ലിസി (2019-2015) കെ എം ഗ്രേസമ്മ (2015-2021) റോസിലി സാമൂവേൽ (2021-2022) ജയ്സി തോമസ് (2022-----
മികവുകൾ
ശാസ്‌ത്ര മേളകളിൽ മികച്ചു പ്രകടനം കാഴ്ച് വച്ചുഗണിത ശാസ്ത്രമേളയിൽ ഓവറോൾ (2022 -2023 )
ഉപജില്ലാ കായികമേളയിൽ മികച്ചപ്രകടനം കാഴ്ചവെച്ചു
മിനിചാമ്പ്യൻ ആയിട്ട് രണ്ടാംക്ലാസ്സിലെ jaiden jacob നെ തിരഞ്ഞെടുത്തു
ഉപജില്ല കലോത്സവത്തിൽ ഓവറോൾ
........................
*വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം
- മികച്ച രീതിയിൽ "അതിജീവനം" നടത്താൻ കഴിഞ്ഞു.
- ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ് മുറികളും.
- കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം
........................................................
വിദ്യാരംഗം കലാ സാഹിത്യ വേദി ( പത്തനംതിട്ട സബ്ജില്ല) സർഗോത്സവം 2021-22 *കവിതാരചന- ശ്രീദേവ് ഷിനു(3B) ഒന്നാം സ്ഥാനം ശിശുദിനം
..................
രചനാ മത്സരം( പത്തനംതിട്ട ഉപജില്ല)
- കവിതാരചന- മെലിസ മേരി(3A) ഒന്നാം സ്ഥാനം
- ഉപന്യാസ രചന- ഷാനോൺ സാറാ ജോർജ്(3B) ഒന്നാം സ്ഥാനം
- പ്രസംഗം- ക്രിസ്റ്റൽ ലിസാ ലിജിൻ(4B) ഒന്നാം സ്ഥാനം
RAA ക്വിസ്- പത്തനംതിട്ട ബിആർസി ............................................
- ജിബിൻ എബ്രഹാം(4A) മൂന്നാം സ്ഥാനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ദിവസങ്ങളുടെ മഹത്മ്യം കുഞ്ഞുങ്ങൾക്ക് മനസ്സിൽ ആക്കുന്നതിനു വേണ്ടി ദിനചാരണങ്ങൾ നടത്തുന്നു. പരിസ്ഥിതി ദിനം വായനദിനം സ്വാതന്ത്ര്യദിനം അധ്യാപകദിനം ബഷീർദിനം തുടങ്ങിയവയാണ് പ്രധാനമായും നടത്തുന്ന ദിനാചരണങ്ങൾ
അദ്ധ്യാപകർ
എട്ട് അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ടിക്കുന്നു. ജയ്സി തോമസ് (ഹെഡ്മിസ്ട്രെസ് ) ജൂലി എം ജി മാക്സിൻ മാത്യൂ അഞ്ചു സൂസൻ ജോൺ റീന എബ്രഹാം എലിസബേത് ബെർസോം
റെൻസി രാജൻ ബിന്ദു ജോസഫ് (പ്രൊട്ടക്ടഡ് )
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാമണ്ഡലം ഭാഗ്യലക്ഷ്മി 2 റെജി സക്കറിയ(പ്രധാന അധ്യാപകൻ )
വഴികാട്ടി
പത്തനംതിട്ട --->മൈലപ്ര പള്ളിപ്പടി ----->മൈലപ്ര ജംഗ്ഷൻ --->മൈലപ്ര കടമ്മനിട്ട റോഡ് ----->എം എസ് സി എൽ പി എസ്
|} |}