എം.എസ്.സി.എൽ.പി.എസ് മൈലപ്ര/ചരിത്രം
915 ൽ ദിവംഗതനായ എ ജി ഏബ്രഹാം അച്ച നാൽ സ്ഥാപിതമായ വിദ്യാലയം തുടർന്ന് 1933ൽ ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മൈലപ്ര പ്രദേശത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണിത്. ഇപ്പോൾ എംഎസ് സി മാനേജ്മെന്റിന്റെ അധീനതയിൽ മുൻപോട്ടു പോകുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു കൊടുത്ത് അനേകം പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും ഈ ദേശത്തിന്റെ വിളക്കായി ശോഭിക്കുന്നു. ഇപ്പോൾ 320 ഓളം കുട്ടികളും 8 അധ്യാപകരുമായി മികവുറ്റ പ്രവർത്തനം ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നു.