പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി


പുഴയും പൂക്കളും കുന്നും മലയും നിറഞ്ഞ നമ്മുടെ ഭൂമി.
ആശ്രയിക്കുന്നോർക്കെല്ലാം അഭയവും അന്നവും
നൽകും നമ്മുടെ ഭൂമി.
ലാളിച്ചു പാലിച്ചു യുഗങ്ങളായി മർത്യനെ.
ഭൂമിയാമമ്മക്ക് അതിൽ വസിക്കുന്നോരെല്ലാം
തന്മക്കൾതന്നെ.
ഭൂമിതൻ മക്കളിൽ പരമശ്രേഷ്ഠൻ എന്നുമീ
മർത്യൻ തന്നെ.
മറ്റിതര ജന്തുജാലങ്ങളെല്ലാം പ്രകൃതിതൻ നിയമങ്ങൾ
പാലിച്ചു കഴിയവേ.
ആർത്തിപൂണ്ട മർത്യനോ നന്ദികേട് കാട്ടുന്നു
ഈ ഭൂമിയോട്.
കാലങ്ങളായി പ്രകൃതിതൻ സന്തുലനം തച്ചുടച്ചു മനുഷ്യൻ.
ആർത്തിപൂണ്ട് കവർന്നീടുമീ പ്രകൃതിതൻ
വിഭവങ്ങളെ ആവോളം.
സഹികെട്ട് പ്രകൃതി കലിതുള്ളി മർത്യനുനേരെ
പ്രളയമായി മഹാമാരിയായി.
മഹാമാരിതൻ കാലത്ത് കൂട്ടിനുള്ളിൽ
അടച്ചിരിപ്പതു മനുഷ്യൻ.
തിരിച്ചറിയേണം നമ്മൾ പ്രകൃതിതൻ
തിരിച്ചടികളെ.
ഇനിയും പാഠം പഠിക്കാത്ത മനുഷ്യൻ പഠിക്കണം
പലതുമീ തിരിച്ചടികളിൽ നിന്ന്.

 

ഹാഫിസ് അമീൻ
8 എ പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത