പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ ജനാലക്കാഴ്‌ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജനാലക്കാഴ്‌ചകൾ

അടച്ചിട്ട മുറിയുടെ ജനാലയഴികളിൽ
പിടിച്ചു ഞാനലസയായി വിദൂരക്കാഴ്ചകൾ
നോക്കി നില്ക്കുന്നു
മുന്നിൽ നിവർത്തിട്ട പത്രങ്ങൾ
ഭീതിപരത്തുന്ന,വാർത്തകൾ, ചിത്രങ്ങൾ
മഹാമാരി കൊറോണ ചെയ്തു തിമിർക്കുന്നു
അദൃശ്യകാര്യങ്ങളാൽ പടപെട്ടി നീങ്ങുന്നു
മൃത്യുവിൻ ജയഭേരി
ദികു മുഴക്കുന്നു
അകന്നവർ അടുക്കുന്നു
അടുത്തവർ അകലുന്നു കളിയും കൂളിയും
നിണപ്പുഴയിൽ നിർത്തംചവിട്ടുന്നു

തലയറ്റ കബന്ധങ്ങൾ തട്ടിക്കളയുന്നു
കോട്ട കൊത്തളങ്ങൾ, ശാസ്ത്രസമ്പത്തുകൾ, തത്വചിന്തകൾ, ഈശ്വരന്മാർ
നിസ്സഹായർ.....
രോദനം ;വനരോദനം
അഹമഹമെന്ന് മുന്നേറിപ്പോയവർ
നേടി യെടുത്തെന്നാഹങ്കരിച്ചവർ
പ്രകൃതിതൻ പഠം പഠിച്ചു തുടങ്ങുന്നു

പക്ഷി മൃഗാദികളെ കൂട്ടിലടച്ചവർ
മദയാനയെപോലും മെരുക്കി യെടുത്തവർ
പാവം മനുഷ്യരോരോകൂ ട്ടിലായി
തത്തയും, മൈനയും കുരുവിക്കൂട്ടവും
അനന്ത വിഹായസ്സിൽ പാറിപറക്കുന്നു
ഭീതിയെന്യെ ആർത്തു ചിരിക്കുന്നു

താഴേക്കു വന്നൊരു നാരായണിക്കിളി
 എന്നുടെ കാതോരം മാന്ത്രിച്ചി വാക്കുകൾ
ബന്ധുര കാ ഞ്ച നക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെപാരിൽ
കരയേണ്ട മക്കളെ കരയേണ്ട
നിരാശ വേണ്ടിനി ദുഃഖവും കളയുക
രോഗത്തിൻ ഭീതിയിൽ നിന്നുണരണം

രോഗ വിമുക്തമാം ലോകത്തിലെത്തണം
മരണം വിതക്കുന്ന അണുവിനെ തുരത്തണം
ഒന്നായി നില്ക്കണം, ഒരുമയായി വാഴണം
നല്ലൊരു നാളെയെ കെട്ടി പടുക്കണം
 

നന്ദന രാജീവ്
8F പോപ് പയസ് XI എച് എസ് എസ് , കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത