പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ കൊറോണയും നിപയും കണ്ടുമുട്ടിയപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും നിപയും

കൊറോണ കേരളത്തിലെത്തിയപ്പോൾ നിപ്പയെകണ്ടുമുട്ടാൻ ഇടയായി. അപ്പോൾ അവിടെ സംഭവിച്ചത് എന്തൊക്കെയാണെന്നു നോക്കാം. കൊറോണ: - എന്താ ...നിപ്പേ, നിന്റെ പണിയൊന്നും ഇവിടെ ഏറ്റില്ല അല്ലേ? ഇനി എന്റെ ഊഴം കണ്ടോ ... നിപ :- ഇത് നീ ഉദ്ദേശിക്കുന്ന നാടല്ല. കേരളമാണ്. എന്റെ അവസ്ഥ നിനക്ക് വരേണ്ടെങ്കിൽ വേഗം പൊക്കോ.. കൊറോണ: ഈ ലോകം തന്നെ എന്നെ കണ്ട് ഭയന്നിട്ടാ ഉള്ളത് അപ്പോഴാ ഈ കൊച്ചു കേരളം. മാറെടാ നി പേ...... (കൊറോണ വൈറസ് ആളുകളെ ആക്രമിക്കാൻ എത്തിയപ്പോൾ , മാസ്കും സുരക്ഷാ കവചങ്ങളും അണിഞ്ഞ ഒരു കൂട്ടം ആൾക്കാർ കൊറോണയെ തല്ലിയോടിച്ചു. കൊറോണ തെറിച്ച് നിപയുടെ അടുക്കൽ വന്നു വീണു.) നിപ :- ഇപ്പോ എന്തായി കോവി ഡ് . ഞാൻ അപ്പഴേ പറഞ്ഞതല്ലേ, ഈ കേരളത്തെ തോൽപിക്കാൻ മാത്രം ... നീ വളർന്നിട്ടില്ല.. എന്ന്. കൊറോണ: - ഉം ..... നിപ :- ഏത് ആപത്തു വന്നാലും ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളുള്ള നാടാണ് ഈ കേരളം. ഞാനോ, നീയോ അല്ല, ആരു വിചാരിച്ചാലും ഈ കേരളത്തെ തകർക്കാൻ സാധിക്കില്ല. " ആശങ്കയല്ല വേണ്ടത് , ജാഗ്രതയാണ് " " STAY HOME, STAY SAFE " .

രാഗേന്ദു ആർ
8 A പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ