പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴയ കാലഘട്ടത്തിൽ ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് യാത്ര പ്രയാസം നേരിടേണ്ടി വരാറുണ്ടായിരുന്നു എന്നാൽ ഇന്ന് എല്ലാ ഭാഗങ്ങളിലേക്കും സ്കൂൾ ബസ്സിലെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, ഉച്ച ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം വിശാലമായ കളിസ്ഥലം ഇല്ലാത്തത് അല്പം പ്രയാസം ഉണ്ടാകുന്നുണ്ടെങ്കിലും ഉള്ള സൗകര്യം അവർ പരമാവധി ഉപയോഗപ്പെടുത്തുന്നു.

മുൻകാലങ്ങളിൽ 700-800 കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 300 ന് അടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2020-21 അധ്യായന വർഷം മുതൽ അഞ്ചാം ക്ലാസുമുതൽ ഇംഗ്ലീഷ് മീഡിയം, പ്രീ- പ്രൈമറി എന്നിവയും ആരംഭിച്ചിട്ടുണ്ട്. 14 അധ്യാപകരും 1 ഓഫീസ് അസിസ്റ്റന്റും ഇന്ന് ഇവിടെ ജീവനക്കാരായി ഉണ്ട്. നിലവിൽ സ്കൂൾ പ്രധാനാധ്യാപിക എം. എം ശ്രീലത ടീച്ചർ ആണ്. അച്ചടക്കത്തിലും പഠന പുരോഗതിയിലും ഉയർന്ന നിലവാരത്തിലുള്ള ഈ വിദ്യാലയം കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ടുള്ള പ്രയാണം തുടരുന്നു.