പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മാവേലി വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മാവേലി വന്നു

മാവേലി നമ്മുടെ നാട്ടിൽ വന്നു
നാടങ്ങ് കണ്ടിട്ടു അന്തം വിട്ടു
റോഡുകളിലൊന്നും ആരുമില്ല
പീടികയൊന്നും തുറന്നുമില്ല
പെട്ടെന്നൊരു ജീപ്പ് ചീറി വന്നു
കാക്കി കുപ്പായക്കാർ ഇറങ്ങി വന്നു
മാസ്ക്കൊന്നും കെട്ടാതെ ഇറങ്ങിയാലെ
പിടിച്ച്‌ കൊണ്ടോവുമെന്നറിയുകില്ലേ
ഓടിയടുത്തുള്ള വീട്ടിൽ കേറി
സോപ്പുമായെത്തി വീട്ടുകാരൻ
ദേഷ്യത്തോടെ പറഞ്ഞു വേഗം
പുറത്തിറങ്ങരുതെന്നറിഞ്ഞു കൂടെ
ലോക്ക്ഡൗൺ വിവരം കിട്ടിയില്ലേ
കൊറോണ പിടിക്കും മുൻപ് ഓടിക്കോ
കേട്ടത് പാതി മെല്ലെ മുങ്ങി
പാതാളത്തിലേക്കോടിക്കേറി

ആഷിമ കെ എം
5 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത