പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കാട്ടിലും കൊറോണ
കാട്ടിലും കൊറോണ
ഡിങ്കൻ നായ പതിവുപോലെ സവാരിക്കിറങ്ങി .സ്റ്റാർ ഹോട്ടലിൻ്റെ പിറകിൽ കൂട്ടിയിട്ട ഇറച്ചിക്കഷ്ണം ആലോചിച്ചപ്പോൾ തന്നെ വായിൽ വെള്ളമൂറി - നേരെ അങ്ങോട്ട് നടന്നു. ഇതെന്താ റോഡിലൊന്നും ആരെയും കാണുന്നില്ലല്ലോ ? ഹോട്ടലിലും ആരുമില്ല. എല്ലാം അടച്ചു പൂട്ടിയിരിക്കുന്നു. നേരെ നടന്നു. ഇതെന്ത് പറ്റി? ഇത്രയും ദൂരെ നടന്നിട്ടും രണ്ടാളെ മാത്രമേ കണ്ടുള്ളൂ' അതും വായ മൂടിക്കെട്ടി. ഏതായാലും ചിന്നു തത്തയോട് ചോദിക്കാം. തത്ത കൊഞ്ചി കൊഞ്ചിപ്പറഞ്ഞു 'നീ അറിഞ്ഞില്ലേ? കൊറോണ എന്ന രോഗത്തെ പേടിച്ച് എല്ലാവരും അകത്തിരിക്കയാ. എന്നാൽ ഈ രോഗം നമുക്കും വരില്ലേ. നമുക്ക് കാട്ടിലേക്ക് പോകാം.പോകുന്ന വഴിയിൽ കുഞ്ഞ നാനയെയും സൈഗാൾ കറുക്കനെയും കണ്ടു .കാട്ടിലും വാർത്ത പരന്നു. നമ്മളെന്ത് ചെയ്യും?മൻഷ്യർ രക്ഷയ്ക്കായ് ഇങ്ങോട്ട് വന്നാലോ? സൈഗാൾ കറുക്കൻ തലയാട്ടി. വഴിയുണ്ട് .നമുക്കൊരു ബോർഡ് വെക്കാം. ചിന്നു തത്ത എഴുതാമെന്നേറ്റു.പേന ചിണ്ടൻ കുരങ്ങൻ കൊടുത്തു .അങ്ങനെ അവർഎഴുതി "കാട്ടിലും കൊറോണ "
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ