പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്നേഹ വിളക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹ വിളക്ക്

കിഴക്ക് ഭാഗത്തു നിന്നും സൂര്യൻ ഉദിച്ചുയരുന്നു. കിളികളുടെ കലപില ശബ്ദങ്ങൾ... പൂന്തോട്ടത്തിലെ പൂക്കളെല്ലാം സൂര്യനെ നോക്കി ചിരിക്കുന്നു. അപ്പു ജനാല തുറന്ന് പുറത്തു നോക്കി. മരങ്ങൾ ആടി ഉലയുന്നു. എത്ര മനോഹരം! അവൻ ആ കാഴ്ച നോക്കിനിന്നു.അപ്പോഴാണ് അമ്മയുടെ വിളി. അവൻ വേഗം അടുക്കളയിലേക്ക് ചെന്നു.പക്ഷെ ആ കാഴ്ച അവന്റ മനസ്സിൽ നിറഞ്ഞു നിന്നു. എത്ര സുന്ദരം!എത്ര മനോഹരം! അവൻ പാടത്തു കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയപ്പോഴാണ് അമ്മ വീണ്ടും വിളിച്ചത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാനായിരുന്നു അമ്മ വിളിച്ചത്. അവൻ ഒരു അലസതയും കാണിക്കാതെ അമ്മയുടെ കയ്യിൽ നിന്നും പണവും വാങ്ങി കടയിലേക്ക് പോയി. പോകുന്ന വഴിയിൽ അവൻ ഒരു കുഞ്ഞികിളിയെ കണ്ടു. അവന് അതിനെ വളരെ ഇഷ്ടമായി. അവൻ അതിന്റ അടുത്തേക്ക് ചെന്നു. അപ്പോഴാണ് ഒരു കാര്യം അവന്റെ ശ്രദ്ധയിൽ പെട്ടത്. അതിന്റ കാലിൽ നല്ല മുറിവ് ഉണ്ട്. പാവം ഈ കിളി. ഇതിനു പറക്കാൻ കഴിയില്ലല്ലോ. അവൻ മനസ്സിൽ വിചാരിച്ചു. വേഗം കിളിയെയും എടുത്തു അവൻ വീട്ടിലേക്ക് നടന്നു. അപ്പുവിന്റെ വരവും കാത്തു അമ്മ വീട്ടുപടിക്കൽ നിൽപ്പുണ്ടായിരുന്നു. അപ്പുവിന്റെ കയ്യിലെ കിളിയെ കണ്ടപ്പോൾ അമ്മ ചോദിച്ചു. "എവിടെ നിന്നാ നിനക്ക് ഈ കിളിയെ കിട്ടിയത്"? "വഴി അരികിൽ നിന്നുംകിട്ടിയതാ.ഇതിന്റെ കാലിൽ മുറിവുണ്ട്".അപ്പു പറഞ്ഞു. അമ്മ വേഗം അതിന്റെ കാലിൽ മരുന്ന് പുരട്ടി. അതിനു ഭക്ഷണവും വെള്ളവും നൽകി. തന്റെ മകൻ ഒരു കുഞ്ഞു ജീവൻ രക്ഷിച്ചു എന്നോർത്ത് അമ്മയ്ക്ക് സന്തോഷമായി. അന്നു രാത്രി ആ കിളി അവരുടെ കൂടെ കിടന്നുറങ്ങി.  പതിവ് പോലെ അപ്പു രാവിലെ ഉണർന്നു. വേഗം കിളിയെ എടുത്ത് ഭക്ഷണവും വെള്ളവും നൽകി. അതിനെയും എടുത്ത് മുറ്റത്ത്‌ ഇറങ്ങി. ഇളം കാറ്റ് മരങ്ങളെ തലോടുന്നുണ്ടായിരുന്നു. പതിയെ അവൻ കിളിയെ ഉയർത്തി. ആ കിളി പറന്നകന്നു.കിളി കണ്ണിൽ നിന്നും മായുന്നതു വരെ അവൻ മാനം നോക്കി നിന്നു. സങ്കടവും സന്തോഷവും അവന്റെ മനസ്സിൽ നിറഞ്ഞു.അവൻ പടിയിൽ നിശ്ചലനായി ഇരുന്നു. അമ്മ മകനെ തലോടി.രണ്ടുപേർക്കും ഇടയിൽ സന്തോഷ മഴ തോർന്നു പെയ്തു...

നദ മുഹമ്മദ്‌. പി.
5 B പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ