പി ടി എം എ യു പി സ്‌ക്കൂൾ ബദിര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്.