പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതലത്തിൽ സെപ്റ്റംബർ 27 ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളും ഇൻസ്റ്റാൾ ഫെസ്റ്റും ലാബ് സന്ദർശനവും സംഘടിപ്പിച്ചു. ഡിജിറ്റൽ ലൈബ്രറി, ക്ലാസ് ലൈബ്രറി എന്നിവയുടെ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻനിരയിൽ തന്നെയുണ്ട്.കൊടകര സഹൃദയ കോളേജിലേക്കും ചാലക്കുടി അഗ്രോണമിക്ക് റിസർച്ച് സ്റ്റേഷനിലേക്കും ഇൻഡസ്ട്രിയൽ വിസിറ്റുകൾ നടത്തി.40 കുട്ടികളും 4 ടീച്ചേഴ്സും അടങ്ങുന്ന ടീം അവിടെ എത്തി ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ് എന്നീ ലാബുകൾ സന്ദർശിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്,3D പ്രിന്റിംഗ് എന്നിവ മനസ്സിലാക്കുകയും ചില പ്രവർത്തനങ്ങൾ സ്വയം ചെയ്തു നോക്കുകയും ചെയ്തു. റിസർച്ച് സ്റ്റേഷനിലെ വെതർ ഫോർകാസ്റ്റിംഗ് ചെയ്യുന്ന വിധം കണ്ടു മനസ്സിലാക്കി. വിസിറ്റിനെ കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും മലയാളത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു