പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/* ഈ മഴയും പെയ്തു തോരും*

Schoolwiki സംരംഭത്തിൽ നിന്ന്
*ഈ മഴയും പെയ്തു തോരും*
                    അസ്തമയ സൂര്യന്റെ അവസാനത്തെ കിരണങ്ങളും മായുന്നതും നോക്കി കെവിൻ തന്റെ മട്ടുപ്പാവിലെ ചാരുകസേരയിൽ കിടന്നു. അവന്റെ ചിന്തകൾ തന്റെ ഇന്നലെകളിലേക്ക് എത്തി നോക്കി. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച തന്നെ ഏറ്റവും സമ്പന്നതയിലാണ് അപ്പച്ചൻ വളർത്തിയത്. സാമാന്യം മികച്ച സ്കൂളിൽ തന്നെ ചേർത്തി. ഉപരിപഠനത്തിനായ് അമേരിക്കയിലേക്ക് അയച്ചു. സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി കിട്ടി. യു.എസ് ലേക്ക് തന്നെ പറന്നു. ആദ്യമൊക്കെ മനസ്സിന് വലിയ വിഷമമായിരുന്നു. അപ്പച്ചനേയും അമ്മച്ചിയേയും കുഞ്ഞനിയത്തിയേയും പിരിഞ്ഞ് കണ്ണെത്താ ദൂരത്ത്, ഒരസുഖം വന്നാൽ പോലും ആരുമില്ലെന്ന തോന്നൽ. നാട്ടിൽ വച്ച് പനിയെങ്ങാനും വന്നാൽ അമ്മച്ചിയുടെ ഒരു ചുക്ക്  കഷായമുണ്ട് കുടിച്ചാൽ കാഞ്ഞിര കുരുവിന്റെ കനപ്പാണേലും അമ്മച്ചിയുടെ സ്നേഹ സ്പർശം കൊണ്ട് അത് മാധുര്യമുള്ളതായ് മാറി.
                  അമ്മച്ചി കൊടുത്തുവിട്ട മീനച്ചാറും, കപ്പ ഉണക്കിപ്പൊടിച്ചതും, ചമ്മന്തിപ്പൊടിയും ആദ്യമൊക്കെ ആസ്വദിച്ച് കഴിക്കുമായിരുന്നു. കൂട്ടുകാരുടെ കൂടെ ഫാസ്റ്റ് ഫുഡും മറ്റും കഴിക്കുവാനോ ഒന്നിനും പോകുമായിരുന്നില്ല. അവരുടെ കളിയാക്കലിനെ തുടർന്ന് പതുക്കെ പതുക്കെ ഞാൻ  ഫാസ്റ്റ് ഫുഡിന്റെ വർണവിസ്മയ ലോകത്തിലേക്ക് ചിറകടിച്ച് പറക്കുവാൻ  തുടങ്ങി. ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയാൽ ഫ്രൻഡ്സിന്റെ കൂടെ കറങ്ങാനുള്ള ഒരു ത്വരയാണ് മനസ്സിൽ. അമേരിക്ക എനിക്ക് തീർത്തും ഒരു മായാലോകം തന്നെയായിരുന്നു. ഒന്നിനും ഒരു  കുറവും ഇവിടെ ഇല്ലെന്നായിരുന്നു എന്റെ ധാരണ. എന്നാൽ വൃത്തികെട്ട...മലീനസ്സമായ തെരുവോരങ്ങൾ അവിടെയുമുണ്ട്.
                  വഴിയോരത്തെ കടയിൽ നിന്ന് ഫാസ്റ്റ് ഫുഡും കഴിച്ച് റൂമിലെത്തിയപ്പോഴാണ് അമ്മച്ചിയുടെ ഫോൺ കോൾ, ഇപ്രാവശ്യത്തെ ക്രിസ്മസ്സിന് നീ എന്തായാലും വരണം. റോസും അപ്പച്ചനും പറയുന്നുണ്ട്...കഴിഞ്ഞവട്ടത്തെ പോലെ പറ്റിക്കരുതെന്ന്. അപ്പോഴേക്കും റോസ് അമ്മച്ചിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് സംസാരിച്ചു തുടങ്ങി. അവൾ തുടങ്ങിയാൽ നിർത്തില്ല. നൂറുകൂട്ടം ആവശ്യങ്ങൾ പറയാനുണ്ടാകും ആവൾക്ക്. പണ്ടത്തെ പോലെ ഇച്ചായന് അവളോട് സ്നേഹമില്ല. കുഞ്ഞുപെങ്ങളെ വിളിക്കാൻ പോലും സമയമില്ല. അപ്പച്ചനപ്പോൾ പറയുന്നത് കേൾക്കാം..."നിന്റെ പരാതിപ്പെട്ടി ഒന്ന് നിർത്ത്". അപ്പച്ചൻ മിതഭാഷിയാണ്.... "നിനക്ക് അവിടെ സുഖമല്ലേ...ആരോഗ്യം നോക്കണം........" "അത് ആരാടാ " ക്രിസ്റ്റി ചോദിച്ചു. "നാട്ടീന്ന് അപ്പച്ചനാടാ ക്രിസ്മസ് അല്ലേ നാട്ടിലേക്ക് ചെല്ലുവാനുള്ള വിളിയാ... നീ വരുന്നില്ലേടാ ലീവ് ഉള്ളതല്ലേ നമുക്ക് ഒന്നിച്ച് പോകാം" എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞു "ഇല്ലെടാ എനിക്ക് കുറിച്ച് ബാധ്യത കൂടി ഉണ്ട് ". അൻവറും ഹരിയും അതുതന്നെ പറഞ്ഞു. എന്നാൽ നമ്മുടെ നാടിന്റെ ഹരിത ഭംഗിയും കുളിർമയും ഇവിടെന്നല്ല ലോകത്തിൻ ഏതു കോണിൽ ചെന്നാലും കിട്ടില്ല, നമ്മുടെ കേരളം 'ദൈവത്തിന്റെ സ്വന്തം നാടാ' എന്നും പറഞ്ഞ് ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലേക്ക് പോന്നതാ...അവിടെ നിന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ ആകെ തകിടം മറിഞ്ഞു. രാവിലെ ചായ കുടിച്ച്, പത്രം വായിച്ചിരിക്കുമ്പോൾ അറിയാതെ ഒരു ന്യൂസ് വായിച്ചു പോയി. ചൈനയിൽ നിന്ന് വന്ന ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് എന്ന രോഗം ബാധിച്ചു. അന്ന് ഈ വാർത്തക്ക് എന്നെ പോലെ തന്നെ ആരും വലിയ പ്രാധാന്യം നൽകിയില്ല. പിന്നെയാണ് ആ മാരക വൈറസ് ലക്ഷം പേരുടെ ജീവനെടുക്കാൻ പോകുന്ന മഹാമാരിയാണെന്ന് അറിയുന്നത്. 
          കാറ്റിന്റെ നേരിയ ചൂളം വിളിയും മഴയുടെ ആരവവും കേട്ട് കെവിൻ ചാരുകസേരയിൽ നിന്ന് എണീറ്റു. "ഇച്ചായാ ഇച്ചായനൊരു ഫോൺ കോൾ" റോസിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിക്കുമ്പോൾ അവന്റെ കൈകൾ വിറക്കുകയായിരുന്നു. കാരണം തലേ ദിവസം അവർ വിളിച്ചപ്പോൾ കേട്ട വാർത്ത വേദനാജനകമായിരുന്നു. ദിനം പ്രതി ആയിരക്കണക്കിന് ആളുകൾ കൊറോണ ബാധിച്ച് മരിച്ചു വീഴുന്നു, എവിടെയും ആംബുലൻസിന്റെ ചീറിപ്പായുന്ന ശബ്ദം, സംസ്കരിക്കാൻ പറ്റാത്ത മൃതദേഹങ്ങൾ അവർ ഓരോ ദിവസവും ഭയന്നാണ് അവിടെ കഴിയുന്നത്. പിന്നീട് ഒട്ടും ആലോചിച്ചു നിൽക്കാതെ  കെവിൻ ഫോൺ കോൾ അറ്റന്റ് ചെയ്തു. സുഖവിവരങ്ങൾ അന്വേഷിച്ച് തുടങ്ങിയ ക്രിസ്റ്റിയുടെ സ്വരം പതിയെ ഇടറാൻ തുടങ്ങി. അന്ന് നീ  വിളിച്ചപ്പോൾ ഞങ്ങൾ വന്നിരുന്നെങ്കിൽ ഈ ഗതി ഞങ്ങൾക്ക് വരുമായിരുന്നില്ല. ചികിത്സക്കുറവോ, മരുന്നിന്റെ ലഭ്യയക്കുറവോ ഒന്നും അറിയുമായിരുന്നില്ല. ഇപ്പോൾ നിന്റെ ആ വാക്കുകൾ ഞാൻ ഓർക്കുകയാണ്...ആ വാക്കുകൾ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.... നമ്മുടെ നാട് ഇപ്പോഴും എപ്പോഴും ദൈവത്തിന്റെ സ്വന്തം നാടാണ്. 
         നിങ്ങൾ   അതിജീവനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ ഞങ്ങൾ മരണത്തെ മുഖാമുഖം കണ്ട് ....എന്തിന് പരസ്പരം ഒന്ന് ആശ്വാസിപ്പിക്കാൻ പോലും കഴിയാതെ നിൽക്കുകയാണ്. ക്രിസ്റ്റിയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് കെവിന് അറിയില്ലായിരുന്നു. എങ്കിലും അല്പം ആത്മവിശ്വാസം ക്രിസ്റ്റിക്ക് പകർന്ന് നൽകി കെവിൻ ഫോൺ കട്ട് ചെയ്തു. തീർത്തും താൽപ്പര്യമില്ലാതെ കെവിൻ ഭക്ഷണം കഴിക്കാൻ വന്നിരുന്നു.
          "അപ്പച്ചാ ക്രിസ്റ്റി വിളിച്ചിരുന്നു...അവിടെ എല്ലാവരും ആശങ്കയിലാണ്. ഒരു വികസിത രാഷ്ട്രത്തിൽ ഇതു പോലൊരു അവസ്ഥ.......അവിശ്വസനീയം"  
        മോനേ കെവിനെ , പണം കൊണ്ടും, പദവി കൊണ്ടും നേടാൻ പറ്റാത്ത കുറേ കാര്യങ്ങൾ ഉണ്ട്. അതിന് തെളിവാണ് നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഈ മഹാമാരി.

ഇവിടെ നമ്മൾ സുരക്ഷിതരാണ്. ഇതിനെ നേരിടാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരും, സർക്കാരും, സാമൂഹ്യ പ്രവർത്തകരും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി...സന്നദ്ധ സേവനം കാഴ്ചവച്ച് നമ്മോടൊപ്പം തന്നെ ഉണ്ട്. ഈ സാഹചര്യത്തിൽ ജാതി മത വർഗ ഭേതങ്ങളില്ല.....മനുഷ്യത്വത്തിനാണാ പ്രധാന്യം.... ഒത്തൊരുമയാണ് വേണ്ടത്. നമ്മൾ ഒറ്റക്കെട്ടായ് നിന്ന് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് രോഗപ്രതിരോധത്തിനായ് നിലകൊള്ളണം. അപ്പച്ചന്റെ വാക്കുകൾ കെവിന് ആശ്വാസമായി.

              ഈ മഹാമാരിയും പെയ്ത്   തോർന്ന് പോകുമെന്ന  പ്രത്യാശ   അവനിൽ    ഉണ്ടായി.    പുറത്ത്    നിലച്ചെന്ന് തോന്നിയ    മഴ കൂടുതൽ   ശക്തി ആർജ്ജിച്ച്   ആർത്തലച്ച് പെയ്യുവാൻ തുടങ്ങി.............

.

അഖില പി എസ്
10 എ പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ