പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ പ്രവർത്തി പരിചയ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സമൂഹത്തിന് പ്രയോജനപ്പെടുന്ന സേവനങ്ങളിലേക്കോ ഉല്പന്നങ്ങളിലേക്കോ കുട്ടിയെ നയിക്കുന്ന പഠന പ്രക്രിയയാണ് പ്രവൃത്തി പഠന വിദ്യാഭ്യാസം. വിദ്യാർത്ഥികളുടെ വിജ്ഞാനവും  വളർത്തിയെടുത്ത് ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുകയാണ് പ്രവൃത്തിപഠനത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യപൂർത്തീകരണത്തിനായി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് പ്രവർത്തി പരിചയ ക്ലബ്.
സ്കൂളിലെ പ്രവർത്തിപരിചയ ക്ലബ്ബിന്റെ ചുമതല മിനി ടീച്ചർക്കാണ്.

പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ:

  • വർഷങ്ങളായി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ശില്പശാലകൾ, ഭക്ഷ്യമേളകൾ, അത്തപ്പൂക്കള മത്സരം, പ്രവൃത്തി പരിചയ തത്സമയ മത്സരങ്ങൾ, എക്സിബിഷൻ മുതലായവ നടത്തിവരുന്നു.
  • വിദ്യാർത്ഥികൾ നിർമ്മിച്ച അച്ചാർ, ജാം മുതലായവ 'രുചിക്കൂട്ട്' എന്ന പേരിൽ വർഷത്തിൽ ഒരു തവണ വിൽപന നടത്താറുണ്ട്.
  • സബ് ജില്ലാ തലത്തിൽ പ്രവൃത്തി പരിചയതത്സമയ മത്സരത്തിന് ഒന്നാം സ്ഥാനവും ഓവറോളും സ്കൂൾ നേടിയിട്ടുണ്ട്‌.
  • ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഓവറോളും (എക്സിബിഷൻ) നേടിയിട്ടുണ്ട്.
  • തത്സമയ മത്സരത്തിന് സ്റ്റേറ്റിൽ പങ്കെടുക്കുകയും കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായിട്ടുമുണ്ട്.
  • ഈ വർഷം Doll Making, Embroidery, Paper Craft, File Making, Paper Carry Bag Making ........... തുടങ്ങിയവയിൽ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. കൂടാതെ പ്രവൃത്തി പരിചയ തത്സമയ മത്സരവും.
 10.8.2018 വെള്ളിയാഴ്ച പ്രവൃത്തി പഠന ക്ലബ്ബിന്റെ ഉദ്ഘാടനം Work Experience Lab-ൽ വച്ച് പൗച്ച് നിർമ്മാണത്തിലൂടെ നടത്തി. പ്രവൃത്തി പഠന വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണിവളർത്തുക എന്ന ലക്ഷ്യം വച്ചു കൊണ്ട് പ്രവൃത്തി പരിചയ അധ്യാപിക മിനി ടീച്ചർ ആണ് പരിശീലനം നൽകിയത്. ബഹു.ഹെഡ്മാസ്റ്റർ മജീദ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി മജീദ് സർ, സുഹ്റ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീഷ്മ (9) നന്ദി പറഞ്ഞു.

മുൻകാല പ്രവർത്തനങ്ങൾ:

  • വിദ്യാർത്ഥികൾ നിർമ്മിച്ച സോപ്പ്, സ്ക്വാഷ്, അച്ചാർ, ജാമുകൾ, പേപ്പർ ക്യാരി ബാഗുകൾ എന്നിവ വില്പന നടത്തി (2008-2009).
  • സ്‌കൂൾ ലെവൽ On the Spot മത്സരം നടത്തി (2009 -2010). റാണി ടീച്ചർ, സൈനബ ടീച്ചർ, സെലിൻ ടീച്ചർ എന്നിവരുടെ സഹകരണത്തോടെ മൂല്യനിർണ്ണയം നടത്തി.
  • 2009 -'10 സബ്‌ജില്ലാ ഓവറോൾ കിരീടം നേടി.
  • 2009 ഒക്ടോബർ 16 - ലോക ഭക്ഷ്യദിനത്തിൽ സെമിനാർ നടത്തി. വിമല ടീച്ചർ മോഡറേറ്റർ ആയി. ഔഷധ സസ്യ പ്രദർശനം നടത്തി.
  • സ്‌കൂൾ ലെവൽ On the Spot മത്സരം നടത്തി (2010-2011). വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
  • ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള, സംവാദം എന്നിവ സംഘടിപ്പിച്ചു (2010-'11).
  • 2011-'12: ഇലക്ട്രോണിക് ചോക്ക് നിർമ്മാണം ശില്പശാല നടത്തി. ശ്രീജിത്ത് മാസ്റ്റർ ക്ലാസ് നയിച്ചു; മനുഷ്യരൂപത്തിലുള്ള പാവ നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ചു. സ്‌കൂൾ ലെവൽ On the Spot മത്സരം നടത്തി.
  • 2012-'13: വ്യവസായ ശാലാ സന്ദർശനം, സ്‌കൂൾ ലെവൽ On the Spot മത്സരം എന്നിവ നടത്തി.
  • 2013-'14: സ്‌കൂൾ ലെവൽ On the Spot മത്സരം എന്നിവ നടത്തി; സ്‌കൂൾ മുറ്റത്ത് പൂന്തോട്ടം നിർമ്മിച്ചു