പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 05-08-2025 | 19015 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
മീറ്റ് പേരന്റ്സ്
ഡിജിറ്റൽ ഡിസിപ്ലിൻ , സൈബർ സുരക്ഷ ബോധവൽക്കരണവും രക്ഷാകർതൃ യോഗവും
വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ സ്വാധീനവും അവയുടെ ദുരുപയോഗവും നിയന്ത്രിക്കുന്നതിനും സൈബർ രംഗത്ത് നാം സുരക്ഷിതരായിരിക്കേണ്ടതിൻ്റെ ആവശ്യകത പറഞ്ഞുകൊണ്ടും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കൈ നടത്തിയ പ്രഥമ യോഗം സമാപിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ അഡിക്ഷൻ വർദ്ധിച്ചുവരുന്ന പുതിയ കാലത്ത് ബോധപൂർവമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ ഡിജിറ്റൽ ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം സാധ്യമാവുകയുള്ളൂ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഡിജിറ്റൽ അച്ചടക്കവുമായി ബന്ധപ്പെട്ട ക്ലാസ്. പി പി എം വൈ എച്ച് എസ് എസ് ചേറൂരിലെ ലിറ്റിൽ കൈറ്റ്സ് 2025 2028 ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ആഗസ്റ്റ് 1 വെള്ളിയാഴ്ച സ്കൂളിൽ വച്ച് നടന്നു. മീറ്റിംഗ് ഹെഡ്മാസ്റ്റർ കെ പി അബ്ദുൽ അ സീസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ അച്ചടക്കം സൈബർ സുരക്ഷ എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് മെൻറർ നിസാർ അഹമ്മദ് ക്ലാസ് എടുത്തു. സ്റ്റാഫ് സെക്രട്ടറി മുനീർ വി പി, എസ് ആർ ജി കൺവീനർ മീന കുമാരി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ നൗഫൽ എപി, സബ്ന വി എം, ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാവാൻ പി പി ടി എം ഐ എച്ച് എസ് എസ് ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ് അപേക്ഷ നൽകിയത്. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച് മോഡൽ ടെസ്റ്റ് നടത്തി . മോഡൽ ടെസ്റ്റ് നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ് അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ മോഡൽ ടെസ്റ്റ് ഉച്ചക്ക് ശേഷം 3 മണിക്ക് അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത് കൊണ്ട് മെയി൯ ടെസ്റ്റിന് പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ലാബ് സന്ദർശിച്ചു . കൈറ്റ് മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ് മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ് നടത്താൻ നേതൃത്വം നൽകി.
.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാവാൻ PPTMYHSS ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ് അപേക്ഷ നൽകിയത് . 25/06/2025 ന് നടന്ന APTITUDE ടെസ്റ്റിന് 479 കുട്ടികളാണ് രെജിസ്റ്റർ ചെയ്തത്. ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ് അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യൂമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 442 കുട്ടികളും ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ടെസ്റ്റ് ഉച്ചക്ക് ശേഷം 3 മണിക്ക് അവസാനിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ലാബ് സന്ദർശിച്ചു . കൈറ്റ് മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ് മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ ടെസ്റ്റ് നടത്താൻ നേതൃത്വം നൽകി.
| https://www.instagram.com/reel/DLUvueFzwcb/?igsh=dWMzN3U4aW9keTFv |



























