പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 03-07-2025 | 19015 |
അംഗങ്ങൾ
ഉബൂണ്ടൂ മെഗാ ഇൻസ്റ്റാളേഷൻ ഫെസ്റ്റ്
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നിലവിൽ സ്കൂളുകളിൽ ഉപയോഗിക്കുന്ന ഉബൂണ്ടൂ 18.04 ഇൽ നിന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെ ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും കൈറ്റ് പുതിയതായി വികസിപ്പിച്ചെടുത്ത ഉബൂണ്ടൂ 22.04 ലേക്ക് മാറുകയാണ്. സ്കൂളുകളിൽ അധ്യാപകരുടെ കോഴ്സ് , മെയ് മാസം നടക്കാൻ പോകുന്ന അഡ്മിഷൻ തിരക്കുകൾ എന്നിവക്ക് മുൻപായി ഇത് പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ജോലി തന്നെ ആണ്. പി പി ടി എം വൈ എച്ച് എസ് എസ് ചേരൂരിൽ ലാബിലും ക്ലാസുകളിലുമായി 250 ൽ അധികം ലാപ്ടോപ്പുകൾ ആണുള്ളത്. ഇതിൽ മുഴുവൻ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത് സാങ്കേതികവിദ്യ നവീകരണത്തിൽ തങ്ങളുടെ അടയാളപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.
വിദ്യാർത്ഥികൾ പെൻഡ്രൈവ് കൊണ്ട് വന്നു അതിനെ ഉബൂണ്ടൂ 22.04 ഉൾകൊള്ളുന്ന bootable drive ആക്കിയ ശേഷം ഓരോ കമ്പ്യൂട്ടറിലും അവർ തന്നെ ഇൻസ്റ്റാൾ ചെയ്തു. ഇങ്ങനെ ഒരു കമ്പ്യൂട്ടറിനെ പൂർണമായും നവീകരിക്കുന്ന ഈ പ്രവർത്തനം ജീവിതത്തിൽ ആദ്യമായാണ് ചെയ്യുന്നത് എന്നതിന്റെ ത്രില്ലാണ് എട്ടാം ക്ലാസ്സുകാരായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കു വെച്ചത്.
03-04-2025 വ്യാഴാഴ്ച ഏകദിനക്യാമ്പ് ആയാണ് സ്കൂളിൽ മെഗാ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിന് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മാസ്റ്റർ കെ പി അബ്ദുൽ അസീസ് മാസ്റ്റർ അഭിനന്ദിച്ചു. ക്യാംപിന് സ്കൂൾ ഐ ടി കോർഡിനേറ്റർ നൗഫൽ അഞ്ചുകണ്ടൻ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അദ്ധ്യാപകരായ നൗഫൽ എ പി, നിസാർ അഹമ്മദ് കെ വി, സബ്ന വി എം, ഷാന ബിൻസി, ഐ ടി ലാബ് അസിസ്റ്റന്റ് സുദർശനൻ എന്നിവർ നേതൃത്വം നൽകി.
സമ്പൂർണ്ണ അപ്ഡേഷൻ - ചേറൂരിലെ എൽ കെ കുട്ടികൾ

പി. പി. ടി എം ഐ എച്ച് എസ് എസ് ചേറൂർ
2025 മെയ് 07
സ്കൂൾ അഡ്മിഷൻ: സമ്പൂർണ്ണ ഓൺലൈൻ അപ്ഡേഷൻ വിജയകരമായി പൂർത്തീകരിച്ച് ടീം ലിറ്റിൽകൈറ്റ്സ്
സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്.. സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്.
പുതിയ അധ്യയന വർഷം അഭൂത പൂർവ്വമായ ഒഴുക്കാണ് സ്കൂൾ അഡ്മിഷനിൽ കണ്ടത്. 1500 ഓളം വിദ്യാർത്ഥികളാണ് ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയത്. ഈ വിദ്യാർത്ഥികളുടെ മുഴുവൻ വ്യക്തിഗത വിവരങ്ങൾ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ക്ലാസുകൾ തിരിച്ച് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. കേവലം 5 ദിവസം കൊണ്ട് 10 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വീതം സ്കൂളിൽ ഒരുമിച്ചിരുന്നാണ് ഈ ശ്രമകരമായ ജോലി തീർത്തത്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യാൻ ലിറ്റിൽ കൈറ്റ്സിലൂടെ ലഭിക്കുന്ന പരിശീലനമാണ് ഇത്തരമൊരു നേട്ടത്തിന് തങ്ങളെ പ്രാപ്തരാക്കിയത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ആയത് കൊണ്ട് തന്നെ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഓരോ ഫയലും എന്നത് കൃത്യമായി ഉൾക്കൊണ്ട് തന്നെയാണ് വിദ്യാർത്ഥികൾ ഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കാരണം സ്കൂളിൽ അഡ്മിഷൻ ക്ലോസ് ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ സമയോചിത ഇടപെടൽ കാരണം ഓൺലൈൻ അപ്ഡേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഗമമായി നടത്താൻ കഴിഞ്ഞതിന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
പ്രവേശനോത്സവം
ഡിജിറ്റൽ അച്ചടക്കം
കുട്ടികളിൽ ഡിജിറ്റൽ അച്ചടക്കം വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ 80 ക്ലാസ്സുകളിലും കുട്ടികൾക്കൂം ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു . മൊബൈൽ ഫോൺ , ഇന്റർനെറ്റ് , സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ , ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത , മോശമായ ഡിജിറ്റൽ ശീലങ്ങൾ , എന്താണ് സോഷ്യൽ മീഡിയ , സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ , അപകടങ്ങൾ ഭീഷണികൾ എന്നീ ഡിജിറ്റൽ അച്ചടക്കത്തിന്റെ മുഴുവൻ മേഖലകളെ കുറിച്ചും കൈറ്റ് അംഗങ്ങൾ സംവദിച്ചു. ഒമ്പതാം ക്ലാസ്സിലെ 81 അംഗങ്ങളെ 10 ഗ്രൂപ്പുകളാക്കി ഡ്യൂട്ടി നിശ്ചയിച്ചു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . കൈറ്റ് മെന്റർമാരായ നൗഫൽ , നിസാർ അഹമ്മദ് , സബ്ന , ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി .
തനത് പ്രവർത്തനങ്ങൾ - 2024-2027
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക










