പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗ്രന്ഥശാല

പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1983 ൽ തുടങ്ങിയ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി ഉന്നത ശ്രേണിയിലെത്തിയിരിക്കുകയാണ്. അല്പകാലം കൊണ്ട് സ്‌കൂളിന്റെ ഭൗതിക സാഹചര്യം മാറുന്നതിനനുസരിച്ച് സ്‌കൂൾ ലൈബ്രറിയും വളർച്ചയുടെ പാന്ഥാവിലാണ്. സ്‌കൂളിന്റെ ഗ്രന്ഥശാലയിൽ  10000 ത്തോളം വിവിധയിനങ്ങളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്. കൂടാതെ സാഹിത്യമാസികകൾ, പത്രമാധ്യമങ്ങൾ, വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും മെമ്പർഷിപ്പുള്ള ലൈബ്രറി 10 മണി മുതൽ 4 മണി വരെ മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കുന്നു. അതിനായി പ്രത്യേകം ലൈബ്രറി അസിസ്റ്റന്റിനെ ശമ്പള വ്യവസ്ഥയിൽ പി.ടി.എ നിയമിച്ചിട്ടുണ്ട്. ഇവ കൂടാതെ എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും വായനാകുറിപ്പുകളും, മാസികകളും ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ തയാറാക്കി വരുന്നു. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷന്റെ പാതയിലാണ്.

.ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 10000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല.

പ്രവർത്തന രീതി

കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്.

ക്ലാസ്സ് ലൈബ്രറി

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. രണ്ട് ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ഓരോ ക്ലാസിലും ഇതിന്റെ ചുമതല. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.

പുസ്തകസമാഹരണയജ്ഞം

വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്.