കാടുപിടിച്ചു കിടന്ന സ്ഥലത്തമ്മ-
കാടുകൾ വെട്ടി കളഞ്ഞിടുന്നു.
പുല്ലുകൾ ചെത്തി കളഞ്ഞിടുന്നു-
പിന്നെ തുമ്പയെടുത്തു കിളച്ചിടുന്നു.
ഒരോ തടങ്ങളായി മണ്ണു കൂട്ടിടുന്നു-
വിത്തുകൾ ഒാരോന്നായി നട്ടിടുന്നു.
പച്ചക്കറി തൈകൾ നട്ടിടുന്നു, പിന്നെ -
കിഴങ്ങുവർഗ്ഗങ്ങളും നട്ടിടുന്നു.
എന്തിനാണമ്മെയെന്നു ചോദിച്ചപ്പോൾ-
അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു.
നാളുകൾ കഴിയുമ്പോൾ നമുക്കു കൂട്ടനായി -
വിഷമില്ല പച്ചക്കറികൾ കിട്ടും.
പണ്ടെല്ലാ വീടിലും കറികളുണ്ടാകുവാൻ,-
നല്ലൊരു അടുക്കളത്തോട്ടമുണ്ട്
അമ്മ ചെയ്യുന്നതു കണ്ടപ്പോൾ ഞാനോർത്തു
മണ്ണിൽ പണിചെയ്യും കർഷകരെ...
അല്ല, കൂട്ടുകാരെ നമുക്കുമുണ്ടാക്കാം-
നല്ലൊരു അടുക്കളത്തോട്ടം തന്നെ.