പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/എന്റെ അടുക്കളത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അടുക്കളത്തോട്ടം

കാടുപിടിച്ചു കിടന്ന സ്ഥലത്തമ്മ-
കാടുകൾ വെട്ടി കളഞ്ഞിടുന്നു.
പുല്ലുകൾ ചെത്തി കളഞ്ഞിടുന്നു-
പിന്നെ തുമ്പയെടുത്തു കിളച്ചിടുന്നു.
ഒരോ തടങ്ങളായി മണ്ണു കൂട്ടിടുന്നു-
വിത്തുകൾ ഒാരോന്നായി നട്ടിടുന്നു.
പച്ചക്കറി തൈകൾ നട്ടിടുന്നു, പിന്നെ -
കിഴങ്ങുവർഗ്ഗങ്ങളും നട്ടിടുന്നു.
എന്തിനാണമ്മെയെന്നു ചോദിച്ചപ്പോൾ-
അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു.
നാളുകൾ കഴിയുമ്പോൾ നമുക്കു കൂട്ടനായി -
വിഷമില്ല പച്ചക്കറികൾ കിട്ടും.
പണ്ടെല്ലാ വീടിലും കറികളുണ്ടാകുവാൻ,-
നല്ലൊരു അടുക്കളത്തോട്ടമുണ്ട്
അമ്മ ചെയ്യുന്നതു കണ്ടപ്പോൾ ഞാനോർത്തു
മണ്ണിൽ പണിചെയ്യും കർഷകരെ...
അല്ല, കൂട്ടുകാരെ നമുക്കുമുണ്ടാക്കാം-
നല്ലൊരു അടുക്കളത്തോട്ടം തന്നെ.
 

അൽഫോൻസ് ജോർജ്
4 പി.എൽ.പി.സ്കൂൾ. കരടിക്കുഴി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത