പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

മനുഷ്യർ പ്രകൃതിയോട് ഇഷ്ടത്തോടും സ്നേഹത്തോടും കൂടി പ്രവർത്തിക്കുമ്പോഴാണ് ശ്രേയസ്സുണ്ടാകുന്നത്. മനുഷ്യർ പ്രകൃതിയെ കീഴടക്കാൻ ശ്രമിക്കുന്നു പ്രകൃതി തിരിച്ചടിക്കുന്നു. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദൂരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇതു ഭീഷണിയാകുന്നു മണ്ണിന്റെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയും ആണ് ഭൂമിയിൽ ജീവൻ നിലനിൽക്കാൻ കാരണമായത് മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി എന്നു പറയുന്നത്. നാനാജാതി ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഒറ്റപ്പെട്ട് ഒന്നിനും നിലനിൽക്കാൻ സാധ്യമല്ല. പരസ്പരാശ്രയത്തിലൂടെ മാത്രമേ നിലനിൽപ്പ് സാധ്യ മാവുകയുള്ളൂ. ഭൗതിക പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ജൈവ പരിസ്ഥിതിയിലും മാറ്റമുണ്ടാകുന്നു. ഈ മാറ്റങ്ങൾ പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു നാം പറയുന്നു. മനുഷ്യർ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിയിലെ തണുപ്പും കാറ്റും ചൂടും ഏറ്റാണ് കഴിയുന്നത്. പരിസ്ഥിതിക്കു കോട്ടം വരുത്തുന്ന അന്തരീക്ഷ മലിനീകരണം വായു മലിനീകരണം ജല മലിനീകരണം പ്ലാസ്റ്റിക്ക് പോലെയുള്ള ഖരപദാർത്ഥങ്ങൾ ഇതിനെല്ലാം മണ്ണിന്റെ ജൈവ ഘടനയിൽ ശക്തമായ മാറ്റം വരുത്താൻ കഴിയും. ജല ദൗർലഭ്യം വരൾച്ച കുടിവെള്ളക്ഷാമം നമുക്ക് ചുറ്റുമുള്ള പച്ചപ്പ് ഉണങ്ങി കരിഞ്ഞു പോകുന്ന അവസ്ഥ ഇതെല്ലാം വിദൂരമല്ല. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിൻ എന്ന വാതകം ക്യാൻസറിനു കാരണമാകു ന്നു. ഭൂമിക്കു ശാപമാകുന്ന ഈ വാതകങ്ങൾ ഓസോൺ പാളിയെ തകരാറിലാക്കുന്നു. വിള്ളൽ വീണാൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്കു കടന്നുവരും. സസ്യങ്ങൾ നശിക്കും. ആധുനിക ശാസ്ത്രമനുഷ്യൻ പ്രകൃതിയെ വരുതിയിലാക്കി എന്ന് അവകാശപ്പെട്ടു. എന്നാൽ ഇതെല്ലാം വെറും ദിവാസ്വപ്നങ്ങളാണെന്ന് വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് അവൻ മനസ്സിലാക്കി. മനുഷ്യന്റെ ഹിതകരമല്ലാത്ത പ്രവൃത്തികൾ കൊണ്ട് രോഗങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. ഇപ്പോൾ സംജാതമായ കൊറോണ (കോവിഡ് - 19 ) മഹാമാരിക്ക് മരുന്ന് കണ്ടുപിടിക്കാൻ ഒരു ശാസ്ത്ര ലോകത്തിനും കഴിഞ്ഞില്ല. വളരെയധികം മനുഷ്യർ മരിച്ചു വീഴുന്നു. പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ നാം തകർക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് നമ്മളെത്തന്നെയാണ് തകർക്കുന്നതെന്നോർക്കണം. ഉറങ്ങി തീർക്കാനുള്ളതല്ല ചിന്തിച്ചു ജയിക്കാനുള്ളതാണ്. പ്രകൃതി വലിയ ഉദാഹരണങ്ങൾ തരുന്ന കാലം.




വിജയ് പി.ജെ.
3 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം