പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ അപ്പുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും കൂട്ടുകാരും

ഒരിക്കൽ ഒരിടത്ത് അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിന് പുറകിൽ ധാരാളം ചെടികളും മരങ്ങളും ഉണ്ടായിരുന്നു. അവയിൽ ഒരു മാവിൽ എന്നും ധാരാളം മാങ്ങ ഉണ്ടായിരുന്നു.അപ്പുവും കൂട്ടുകാരും മാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടി ആടി കളിക്കും. നല്ല മധുരമുള്ള മാങ്ങ അവർ മതിയാവോളം തിന്നു രസിച്ചു. അപ്പു പഠിച്ചു പഠിച്ചു വലിയ ആളായി. പുതിയ വീടൊക്കെ വാങ്ങി. ഇപ്പോൾ ചക്കര മാവിൽ പണ്ടത്തെ പോലെ മാങ്ങ ഒന്നും ഇല്ല. ഈ മാവ് വെട്ടി ഒരു നല്ല കട്ടിൽ പണിയാം, അപ്പു തീരുമാനിച്ചു. മാവ് വെട്ടാൻ ചെന്നപ്പോൾ ആണ് അതിൽ ധാരാളം ജീവികൾ വസിക്കുന്ന കാര്യം അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടത്. അണ്ണാ റ കണ്ണൻ, തേനീച്ച, കിളികൾ എല്ലാവരും അവനോട് കരഞ്ഞു പറഞ്ഞു "അരുത് ഈ മാവ് വെട്ടരുതെ ഞങ്ങളുടെ ഭക്ഷണവും താമസ സ്ഥലവും നീ നശിപ്പിക്കാൻ നോക്കല്ലേ " അതു കേട്ടപ്പോൾ അപ്പുവിന്റെ മനസ്സ് അലിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കണ്ട കാഴ്ച അപ്പുവിനെ അത്ഭുതപെടുത്തി. അവന്റെ ചക്കര മാവ് നിറയെ പൂത്തു നിൽക്കുന്നു. അവനു വളരെ സന്തോഷം ആയി. ഇതിൽ നിന്നും അവനിക്ക് ഒരു കാര്യം മനസിലായി പ്രകൃതിയിൽ ഉള്ളതെല്ലാം "പ്രയോജനം ഉള്ളതാണ് നമ്മൾ ഒന്നിനെയും നശിപ്പിക്കാൻ പാടില്ല "




Srihari viju
4 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ