പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/കൊറോണ ലോകം കണ്ട മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോകം കണ്ട മഹാമാരി

കൊറോണ അഥവാ കോവിഡ് 19 ഇന്ന് ലോക രാജ്യങ്ങളെ മൊത്തത്തിൽ ഇളക്കി മറിച്ച മഹാമാരി, മനുഷ്യകുലം ഈ വൈറസിന് മുന്നിൽ സ്തംഭിച്ചു കൈമലർത്തി നിൽക്കുകയാണ് . ലോകത്തിനു മുന്നിൽ തന്നേ വികസിത രാജ്യമെന്ന മുദ്ര കുത്തിയ അമേരിക്ക പോലും ഒന്നും ചെയ്യാനാവാതെ ആയിരങ്ങളെ ബലി കൊടുക്കേണ്ടി വരുന്നു. തൊട്ടുപിന്നിൽ ഇറ്റലിയും സ്പെയിനും . കൊറോണ വൈറസ് അഥവാ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലേ വുഹാൻ എന്ന സ്ഥലത്ത് ലീവൻ ലിയാങ് എന്ന വ്യക്തിയാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ പ്രതിഭാസമാണ് കൊറോണ. ഇന്ത്യയിൽ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ത്രിശൂർ ജില്ലയിലാണ്. ലോകാരോഗ്യ സംഘടനയാണ് ഇതിന് കോവിഡ് 19 എന്ന പേര് നൽകിയത്. ഇത് വരെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് താണ്ഡവമാടിക്കഴിഞ്ഞു. പാൻഡോമിക് രോഗമായിട്ടാണ് മെഡിക്കൽ രംഗം ഇതിനെ കണക്കാക്കിയിട്ടുളളത്. അതായത് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കാണ് ഇതിന്റെ വ്യാപനം.1920 കാലത്ത് പ്ലാഗ്, അതുപോലെ പതിനെട്ടാം നൂറ്റാണ്ടിലെ കോളറ, വസൂരി തുടങ്ങിയ രോഗങ്ങൾ പടർന്നത് പോലെ 2020ൽ കോവിഡും പടർന്നു പിടിക്കുന്നത്.

2019 ഡിസംബർ 31 ന് ആണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.അന്ന് മുതൽ ലോകത്തിന് കുലുക്കം ഏറ്റിട്ടുണ്ട്. ഇതിനെ പ്രധിരോധിക്കാൻ കഴിയുന്ന ഒരു വാക്സിൻ പോലും ഇത് വരെ കണ്ടെത്തിയിട്ടില്ല. പല വാക്സിനുകളും മാറിമാറി പരീക്ഷിച്ചു , രക്ഷ നേടാൻ കഴിഞ്ഞില്ല. ഇതോടെ മനുഷ്യൻ വലിയ ഒരു പാഠം പഠിച്ചു എന്ന് പറയാം ധൂർത്ത്, പ്രക്യതി ചൂഷണം, ആർഭാടങ്ങൾ,അനാവശ്യങ്ങൾ എന്തെല്ലാം ആയിരുന്നു മനുഷ്യന്റെ ചെയ്തികൾ? ഇപ്പോ ചെറിയ ഒരു വൈറസിന്റെ മുന്നിൽ പത്തി മടക്കി.

മനുഷ്യർ ഒത്തു കൂടുന്ന പല സാഹചര്യങ്ങളും ഇന്ന് പാടെ മാറി, വിവാഹ സൽക്കാരങ്ങൾ, ആരാധനാലയങ്ങൾ ക്ലബ്ബ്കൾ സിനിമാ തീയേറ്ററുകൾ അങ്ങനെ പലതും നാം മാത്രം എന്നതിലെത്തി . രോഗം സ്ത്രീകരിച്ചവരുടെ എണ്ണം ലോകത്ത് ദിനംപ്രതി വർധിക്കുന്നു എന്നവാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് . രണ്ടു ലക്ഷത്തിലധികം മരണങ്ങൾ ഇപ്പോൾ തന്നെ റിപ്പോർട്ടു ചെയ്തു കഴിഞ്ഞു . പല രാജ്യത്തും ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. സർക്കാരുകൾ ഉത്തരവുകൾ മാറ്റി മാറ്റി ഇറക്കി , പല രാജ്യത്തും പല പേരിൽ പല രീതിയിൽ ജനങ്ങളെ ജനങ്ങളിൽ നിന്നകറ്റി നിർത്തി രോഗത്തിന്റെ വ്യാപനം തടയാനുള്ള പരിശ്രമങ്ങൾ എല്ലാം എല്ലാം നടക്കുന്നു. ഏതായാലും നമുക്ക് കാത്തിരിക്കാം കൊറോണ മുക്ത ലോകത്തെ, സമൂഹത്തെ .

ഫാത്തിമ നിയ
7 ബി പി എം എസ് എഎം യൂ പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം