പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ഭീതിയല്ല.. ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയല്ല.. ജാഗ്രത

പതിവുപോലെ രാവിലെ ഉറക്കിൽനിന്ന് എഴുന്നേറ്റുവന്ന ഞാൻ വാർത്തകേട്ട് ഞെട്ടി. ഇപ്പോൾ ലോകത്തെ പല രാജ്യങ്ങളെയും ഭീതിയിലാക്കിയ "കൊറോണ" എന്ന വീരൻ. നമ്മുടെ ഇന്ത്യയേയും വിറപ്പിക്കാൻ തുടങ്ങി. അപ്പോളാണ് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തോട് അവരവരുടെ സുരക്ഷയ്ക്കുവേണ്ടി വീടുകളിൽ കഴിയാൻ പറഞ്ഞത്. എല്ലാം തകിടം മറിഞ്ഞു. പരീക്ഷ, അവധിക്കാലം, എന്റെ എല്ലാസ്വപ്നങ്ങളും ലോക്ഡൗണായി. പിന്നെ ഉമ്മയോട് കൊറോണയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഉമ്മയാണ് പറഞ്ഞത് ഇത് ഒരു വൈറസ് പരത്തുന്ന മഹാമാരിയാണെന്ന്. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നും. അതിനെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം വ്യക്തിശുദ്ദിയും രോഗമുള്ളവരിൽ നിന്ന് അകന്ന് നിൽക്കുക എന്നതാണ്. അങ്ങനെ ഇന്ത്യ മുഴുവനും കൊറോണയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലായി. ഞാനും ഈ മഹാമാരിയെ തടയാൻ എന്റെ രാജ്യത്തിനുവേണ്ടി എന്റെ വീട്ടിൽ മാത്രമായി കഴിയാൻ തുടങ്ങി.തൽക്കാലത്തേക്ക് വീടിനുപുറത്തുള്ള കളികൾ നിർത്തി.ഇങ്ങനെ നാം ഓരോരുത്തരും കൊറോണക്കെതിരെ പോരാടിയാൽ നമ്മുടെ രാജ്യം എത്രയുംപെട്ടന്ന് കൊറോണയുടെ പിടിയിൽ നിന്ന് രക്ഷനേടാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. 'ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്!

ഷഹബാനത്തുൽ ബഷരിയ
4 D പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം