പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

രാമുവും സോമുവും കൂട്ടുകാരാണ്‌. അവർ അടുത്തടുത്ത വീടുകളിൽ ആണ് താമസം. രണ്ടുപേരുടെയും അച്ഛ ന്മാർ വിദേശത്താണ്. സോമു ഒരു അനുസരണയും ഇല്ലാത്ത കുട്ടിയാണ്. എന്നാൽ രാമു നല്ലവനും. ആ സമയത്താ ണ് കൊറോണ എന്ന രോഗം ലോകം മുഴുവൻ കീഴടക്കുന്ന വാർത്ത പത്രത്തിലും ടീവി യിലും ഒക്കെ വന്നത്. ആയിടയ്ക്കാണ് അവരുടെ അച്ഛൻ മാർ വിദേശത്തു നിന്ന് എത്തിയത്. രണ്ടു പേർക്കും ഒരു പാട് സന്തോഷമായി. നാട്ടിലെത്തിയപ്പോൾ കഥ ആകെ മാറി. അവർ രണ്ടു പേരും നിരീക്ഷണത്തിലായി. രാമുവിന്റെ അച്ഛൻ ആരോടും സമ്പർക്കം ഒന്നും കൂടാതെ ഒരു റൂമിൽ തന്നെ കഴിച്ചു കൂട്ടി. എന്നാൽ അവന്റെ അച്ഛനെ ശല്യപ്പെടുത്തുകയും വീട്ടിലുള്ളവരുമായി എപ്പോഴും സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം രാമുവിന്റെ അച്ഛനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അപ്പോഴാണ് സോമുവിന്റെ വീട്ടിലെ മുഴുവൻ പേരും ഐസൊലേഷൻ ആയതും. കുറച്ചു ദിവസങ്ങൾക്കു ശേഷം എല്ലാവരും സുഖം പ്രാപിച്ചു. സോമുവിന് തന്റെ തെറ്റ് മനസിലായി. രാമുവും സോമുവും ദൈവത്തോട് നന്ദി പറഞ്ഞു. വീട്ടിൽ എത്തിയ അവർ തങ്ങളുടെ കൂട്ടുകാരോടൊക്കെ ഫോണിൽ കൂടി ഇടയ്ക്കിടെ ഹാൻഡ്‌വാഷ് കൊണ്ട് കൈ കഴുകാനും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും ഓർമിപ്പിച്ചു. കൂടാതെ ഈ മഹാമാരിയെ പേടിക്കുകയല്ല വേണ്ടത് എന്നും ജാഗ്രത ആണ് വേണ്ടത് എന്നും കൂട്ടിച്ചേർത്തു.

അഖിൻ ദേവ് കെ ടി
4 B പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ