പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ഉമ്മയുടെ വാക്ക് .

Schoolwiki സംരംഭത്തിൽ നിന്ന്
ഉമ്മയുടെ വാക്ക് .

ഷുക്കൂർ രാവിലെ എഴുന്നേറ്റ് പല്ലു തേച്ച് ചായയും കുടിച്ച് ഡ്രസ്സ് ഒക്കെ ചെയ്തു മുറ്റത്തേക്കിറങ്ങി. ഇത് കണ്ട് ഉമ്മ ചോദിച്ചു' എങ്ങോട്ടാ മോനെ? വളപ്പിൽ നിന്ന് പുറത്തു പോകല്ലേ.... കൊറോണ യൊക്കയെല്ലേ. പോരാത്തതിന് പോലീസും കാണും...' ഒന്നും പറ്റില്ല ഉമ്മ ഞാൻ കൂട്ടുകാരന്റെ കല്യാണത്തിന് പോകുവാ... മോനേ ഈ ഉമ്മ പറയുന്നത് കേൾക്കൂ.... ഇതൊന്നും കേൾക്കാതെ അവൻ വാഹനം എടുത്ത് കല്യാണവീട്ടിൽ പോയി. അവിടെ അവർ അടിച്ചുപൊളിച്ചു. വീട്ടിൽ ഉമ്മ മോനെ കുറിച്ച് ഓർത്തു തീ തിന്നുകയാണ്...

അങ്ങനെ അവൻ തിരിച്ചു വരുമ്പോൾ പോലീസിനെ കയ്യിൽ പെടുകയും നല്ലപോലെ കിട്ടുകയും ചെയ്തു. എന്തോ ഭാഗ്യത്തിന് അവൻ രക്ഷപ്പെട്ടു വീട്ടിലെത്തി.. അവനെ കണ്ടപ്പോൾ ഉമ്മാക്ക് ആശ്വാസമായി. പിന്നീട് അവന്റെ പുറത്തു കണ്ടാ കലാരചനകൾ കണ്ടു ഉമ്മാക്ക് ദുഃഖം തോന്നിയെങ്കിലും ഒന്നും പ്രകടിപ്പിക്കാതെ അവനെ ഒരുപാട് ശകാരിച്ചു. ഷുക്കൂർ ഒന്നും മിണ്ടിയില്ല. കുറച്ചു ദിവസങ്ങൾക്കുശേഷം ഷുക്കൂറിനെ നല്ല പനി.... ദിവസങ്ങൾ കൂടുന്തോറും പനി കൂടി വരികയും കൂടെ ചുമയും തൊണ്ടവേദനയും കൂടി.

അവസാനം ഹോസ്പിറ്റലിൽ കൊണ്ടുപോയി ടെസ്റ്റ് ചെയ്തു. റിസൾട്ട് കണ്ട് ഉമ്മ സ്തംഭിച്ചു. ഷുക്കൂറിനെ കൊറോണ! അങ്ങനെ ഉമ്മയും നിരീക്ഷണത്തിൽ ആയി. ദിവസങ്ങൾ കഴിഞ്ഞു പോയി കൊണ്ടേയിരുന്നു.


ഇന്നാണ് ഷുക്കൂറിന്റെ ദിവസം അവൻ രോഗ മുക്തനായി സന്തുഷ്ടനായി പുറത്തുവന്നു. ആദ്യം അവൻ തിരക്കിയത് ഉമ്മാനെയാണ്. അപ്പോൾ അവിടെ നിന്ന് അവന്റെ കയ്യിൽ ഒരു കത്ത് കൊടുത്തു...

പ്രിയപ്പെട്ട മകന്......

മോൻ രോഗശാന്തി നേടി പുറത്തിറങ്ങുമ്പോൾ ഈ ഉമ്മയെ തേടരുത്. അപ്പോഴേക്കും ഉമ്മ പരലോകത്തെത്തി മകനു വേണ്ടി പ്രാർത്ഥിക്കുന്നു ണ്ടാവും. ഉമ്മ ഇല്ലാത്തതുകൊണ്ട് വിഷമിക്കാൻ പാടില്ല. നല്ല കുട്ടിയായി ജീവിക്കണം. ഇനി പുറത്തേക്കൊന്നും ഇറങ്ങാതെ ആരോഗ്യ വകുപ്പും പോലീസുകാരുമൊക്കെ പറയുന്ന നിർദ്ദേശങ്ങൾ കേട്ട് കഴിയണം...

എന്ന്

സ്വന്തം ഉമ്മ

എന്റെ ഉമ്മ.... ഞാൻ കാരണം...... പാവം എന്റെ ഉമ്മ... തന്റെ പകുതി ജീവിതം പോയപോലെ ഷുക്കൂറിനെ തോന്നി തോന്നി....

തമീമ
4 E പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ