പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/മിട്ടുവിന്റെ നാട്ടുയാത്ര
മിട്ടുവിന്റെ നാട്ടുയാത്ര
ഇന്ന് ഉറക്കമുണർന്നത് മുതൽ മിട്ടു മുയലിനു എന്തെന്നില്ലാത്ത സങ്കടം. കാരണമെന്തെന്ന് അവൻറെ അമ്മ തിരക്കി അവൻ വളരെ പ്രയാസത്തോടെ തൻറെ കൂട്ടുകാരി മീനുവിനെ കാണാത്തതിൽ അവനു നല്ല വിഷമം ഉണ്ട് എന്ന് പറഞ്ഞു. കാട്ടിലെ വാച്ചറായ കിട്ടയ്യയുടെ മകളാണ് മീനു അവൾക്ക് മിട്ടുവിന് ജീവനാണ് .അവനെ കാട്ടിൽ വരുമ്പോഴെല്ലാം ക്യാരറ്റ് കൊണ്ട് കൊടുക്കും. കൂടെ കുറെ നേരം കളിക്കും. നാട്ടു മനുഷ്യരിൽ അവളെ മാത്രമാണ് മിട്ടുവിന് പേടിയില്ലാത്തത്. കുറച്ചുദിവസമായി മീനുവും കിട്ടയ്യയും കാട്ടിൽ വന്നിട്ട്. കാട് കാണാൻ എന്നപേരിൽ എത്തുന്ന ആളുകളെയും കാണാനില്ല പായുന്ന ബൈക്കുകളും കുലുങ്ങി വരുന്ന ജീപ്പും ഒന്നും തന്നെ എങ്ങും കാണാനില്ല. താൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ശാന്തതയും അന്തരീക്ഷവും മിട്ടു അനുഭവിച്ചു. മീനുവും കൂട്ടർക്കും എന്തുപറ്റി എന്ന് അറിയാൻ അവനിൽ ഉൽക്കണ്ഠ ഏറി ഞാൻ അമ്മയോട് തന്റെ ആവശ്യം പറഞ്ഞു. വളരെ നേരത്തെ സംസാരത്തിന് ഒടുവിൽ നാട്ടിൽ പോവാം എന്ന് സമ്മതിച്ചു. കാട്ടിലെ മറ്റു ചങ്ങാതിമാരായി തൊട്ടു മോനും ജിമ്മും കുരങ്ങനും മീനും മയിലും ഒക്കെ കൂടി വളരെ ആഘോഷത്തോടെ അവർ നാട്ടിലേക്ക് നീങ്ങി. തങ്ങളുടെ യാത്രയ്ക്ക് ഒരു ബുദ്ധിമുട്ടും അവർക്ക് ഉണ്ടായില്ല. അങ്ങനെ നടന്നു നടന്നു അവർ മീനുവിന്റെ നാട്ടിലെത്തി . അവർ ചുറ്റും നോക്കി എല്ലാം അടച്ചിട്ടിരിക്കുന്നു. ഒരു മനുഷ്യ കുഞ്ഞു പോലുമില്ല. നിരാശ തോന്നി പെട്ടെന്ന് ഒരു വീടിൻറെ ജനാലയ്ക്കരികിൽ മീനു നിൽക്കുന്നത് അവൻ കണ്ടു. അവനെ കണ്ടതും അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി . അവൾ അവൻറെ അടുത്ത് വന്നില്ല അവളോട് പുറത്തേക്ക് വരാത്തത് കാരണം അന്വേഷിച്ചു.മീനു അവനോടു പറഞ്ഞു ലോകമൊട്ടാകെ കൊറോണ വൈറസ് ബാധിചിരിക്കുന്നു. സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖത്തിന് ശാസ്ത്രലോകംഇന്നുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. മനുഷ്യരുടെ അഹങ്കാരത്തിനും അത്യാഗ്രഹത്തിനും ദൈവം ഒട്ടനവധി തിരിച്ചടികൾ നൽകി. ആദ്യം സുനാമി യിലൂടെയും അവസാനം കൊറോണയിലൂടെയും താക്കീത് മനുഷ്യന് നൽകി ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഇനിയും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് മിട്ടു നീ എത്രയും പെട്ടെന്ന് കാട്ടിലേക്ക് പോകണം കാരണം ഈ വൈറസ് പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. പോകുന്നതിനുമുമ്പ് നീ എനിക്കൊരു ഉപകാരം ചെയ്യണം മിട്ടു പറഞ്ഞു. "പറയൂ ചങ്ങാതി നിനക്ക് എന്തു വേണമെങ്കിലും ഞാൻ സാധിച്ചു തരാം" മീനു തൻറെ കുഞ്ഞു തത്തയെ മിട്ടുവിനും കൂട്ടർക്കും ഒപ്പം കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. "ചങ്ങാതീ കൂട്ടിലകപ്പെട്ട കഴിഞ്ഞാൽ ഉള്ള ബുദ്ധിമുട്ട് ഇപ്പോൾ എനിക്ക് നന്നായി അറിയാം അതിനാൽ ഈ ഭൂമിയിൽ നിനക്കും കൂടി അവകാശപ്പെട്ടതാണ് ഒരിക്കലും ആർക്കും ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാവാതിരിക്കട്ടെ നമ്മൾ അതിജീവിക്കും "ഇതും പറഞ്ഞുകൊണ്ട് അവൾ അവരെ യാത്രയാക്കി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ