പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

2020 മാർച്ച് 11ന് ലോകാരോഗ്യ സംഘടന (WHO) മഹാമാരിയായി(Pandemic) പ്രഖ്യാപിച്ച രോഗമാണ് കോവിഡ് 19(corona virus disease 2019). ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒരു രോഗം അതിവേഗം പടരുമ്പോൾ, പടരുന്നതിന്റെ സ്വഭാവം കണക്കിലെടുത്താണ് ആ രോഗം (Pandemic) മഹാമാ രിയായി പ്രഖ്യാപിക്കുന്നത്. 2019 നവമ്പറിൽ കോവിഡ്19 ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കോവിഡ്19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊറോണ വൈറസ് ഉൾപ്പെടുന്നത് കൊറോണ വൈരിഡി കുടുംബത്തിലാണ്. ഓർത്തോ കൊറോണ വൈറിനിയാണ് ഇതിന്റെ ഉപ കുടുംബം. 1937ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെയാണ് കൊറോണ വൈറസുകൾ ബാധിക്കുന്നത്.കോവിഡ്19 രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ - ചുമ,തുമ്മൽ,മൂക്കൊലിപ്പ്,തൊണ്ടവേദന,ജലദോഷം,ന്യൂമോണിയ എന്നിവയാണ് / ശരീരസ്രവങ്ങളിൽ നിന്നാണ് ഇത് പകരുന്നത്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത് ഇതിനെ INCUBATION PERIOD എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ആദ്യ കോവിഡ് 19 സ്ഥിതീകരിച്ചത് കേരളത്തിലെ തൃശ്ശൂരിലാണ്. ലോകം മുഴുവൻ കോവിഡിന് മുന്നിൽ കീഴടങ്ങിയിരിക്കുന്നു. ലോകത്ത് ഒന്നര ലക്ഷത്തിലധികം ആളുകൾ കൊറോണ ബാധിച്ച് മരിച്ചു.ഈ സമയത്ത് അതീവ ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് മാത്രമേ കോവി ഡിനെ തുരത്താൻ കഴിയുകയുള്ളു. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ നമ്മൾ കൃത്യമായി പാലിക്കേണ്ടതാണ്. കൊറോണയെ തുരത്താനുള്ള പ്രധാന മാർഗ്ഗം സാമൂഹിക അകലം പാലിക്കലാണ്.ഈ മഹാമാരിയെ നേരിടാൻ ലോക്ക് ഡൗൺ തന്നെയാണ് ഉചിതമായ മാർഗ്ഗം. ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ദീപം തെളിച്ചും, പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കിയും ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത് ജനങ്ങളിൽ കോവിഡിനെ എതിരെ ഐക്യദാർഡ്യം വളർത്താൻ സഹായിച്ചു നമ്മുടെ രാജ്യം സമീപ ചരിത്രത്തിൽ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യാത്രകളും, ആൾക്കൂട്ടങ്ങളും ഒഴിവാക്കി വീട്ടിലിരിക്കുന്ന ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കൃഷി ചെയ്ത് സ്വയം പര്യാപ്തത നേടേണ്ടതാണ്. കൊറോണയെ പ്രതിരോധിക്കാൻ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കേരളാ ഗവൺമെന്റ് നടപ്പിലാക്കുന്നത്.ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ നടപടികൾ കേരളം സ്വീകരിച്ചിട്ടുണ്ട്. ആഘോഷങ്ങൾ മാറ്റിവെക്കുകയും, പരീക്ഷകൾ നിർത്തിവെക്കുകയും, വാഹന ഗതാഗതം തടയുകയും, സമൂഹ അടുക്കള ആരംഭിക്കുകയും ചെയ്യുന്നതിലൂടെ കൊറോണ വ്യാപനം തടയാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ശുചിത്വം എന്നത് പുതിയ കാലത്തിന്റെ പ്രതിരോധം തന്നെയാണ്. വീടും, പൊതുയിടങ്ങളും ശുചിത്വത്തോടെ പരിപാലിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്."പൊതു സ്ഥലത്ത് തുപ്പരുത് അത് ശിക്ഷാർഹമാണ്" - ഈ കോവിഡ് കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എറ്റവും പ്രധാനപ്പെട്ട നിർദ്ദേശമാണ്. ഓരോ തവണ നാം പൊതു ഇടങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവികളുടെ ജീവനെയാണ് അപകടപ്പെടുതുക എന്ന ബോധത്തിലേക്ക് ഒരു ജനത ഉണർന്നേ തീരൂ... അല്ലാതെ കൊറോണ വൈറസിനെതിരെ യുള്ള പോരാട്ടം നമുക്ക് ജയിക്കാനാകില്ല. മാസ്കുകൾ,സോപ്പ്, സാനിറ്റൈസറുകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ കൊറോണ വ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട്. Break the chain പദ്ധതിയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാനും കഴിഞ്ഞിട്ടുണ്ട്. ലോകത്തെ അനുനിമിഷം കാർന്നുതിന്നുകൊണ്ടിരിക്കുന്ന കൊറോണ എന്ന ഭീകര വൈറസ് ഇനിയും കൂടുതലായി വ്യാപിക്കുന്നതിന് മുൻപ് പിടിച്ചു കെട്ടിയെ തീരൂ... വാക്സിൻ ഇതുവരെ കണ്ടു പിടിച്ചിട്ടില്ലാത്ത കോവിഡ് 19ന്റെ സാമൂഹ്യ വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ കൂടിയെ തീരൂ... നാം ഓരോ ഭാരതീയനും ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്.

ശിവാനി വി.എസ്.
8 A പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം