പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/അക്ഷരവൃക്ഷം/നമുക്ക് കഴിയും..... ഇല്ലെങ്കിൽ നമ്മൾ കഴിയും
നമുക്ക് കഴിയും..... ഇല്ലെങ്കിൽ നമ്മൾ കഴിയും
ആരോഗ്യമുള്ള സമൂഹത്തിനടിസ്ഥാനം വൃത്തിയും ശുചിത്വവുമുള്ള വീടും പരിസരവുമാണ്. നാടെങ്ങും മാലിന്യ കൂമ്പാരങ്ങളാണ്. എവിടെ നോക്കിയാലും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹ്യ മായും നമ്മൾ ഉയർന്നെങ്കിലും പരിസര ശുചിത്വത്തിൻ്റെ കാര്യത്തിൽ നാമിപ്പോഴും പിന്നിലാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പലതും പൊതു സ്ഥലത്തേക്ക് വലിച്ചെറിയുന്നു.ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. മിക്ക രോഗങ്ങളും പരത്തുന്നത് ഈച്ചയും കൊതുകുമാണ്. പരിസരം മലിനമായി കിടന്നാൽ ഈച്ചയും കൊതുകും പെരുകും.പല പകർച്ച രോഗങ്ങളും ഇതുകൊണ്ട് ഉണ്ടാകുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും മണ്ണിൽ നശിക്കാതെ കിടക്കും തോടുകളുടേയും നദികളുടേയും ഒഴുക്ക് നിലക്കുകയും മണ്ണിൻ്റെ ഫലപുഷ്ഠി നഷ്ടപ്പെടുകയും ചെയ്യുന്നു. പരിസര ശുചീകരണത്തിന് നമ്മളെല്ലാവരും തയ്യാറായെങ്കിൽ മാത്രമേ ഈ വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ കഴിയൂ. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് നമ്മളെല്ലാവരും മുൻകൈ എടുക്കണം. പരിസര ശുചിത്വം പാലിക്കുന്നത് വഴി നമ്മുടെ ആരോഗ്യവും നാടിൻ്റെ ഫലപുഷ്ഠിയും സംരക്ഷിക്കാൻ കഴിയും. അതു കൊണ്ട് എല്ലാവരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം