ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/ഇനിയൊരു ലോകം വരുമോ ?/ഇനിയൊരു ലോകം വരുമോ ?

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/ഇനിയൊരു ലോകം വരുമോ ?/ഇനിയൊരു ലോകം വരുമോ ?/ഇനിയൊരു ലോകം വരുമോ ? | ഇനിയൊരു ലോകം വരുമോ ?]]
ഇനിയൊരു ലോകം വരുമോ ?


ഇനിയൊരു ലോകം വരുമോ ?

മലകളും കാടുകളും
അരുവികളുമുള്ളെരാ-

സുന്ദര ഭൂമി ഇനി
വരുമോ? വരുമോ?

പച്ചമരങ്ങൾ തിങ്ങി -
നിൽക്കുന്നൊരാ

സുന്ദര പ്രഭാതമിനി
വരുമോ? വരുമോ?

വിഷ വസ്തുക്കൾ വാങ്ങി കഴിക്കാത്തൊരാ-
പുതുതലമുറയിനി വരുമോ? വരുമോ?

മഴയത്തു കുട്ടികൾ ഓടി കളിക്കുന്നൊരാ
സുന്ദര ദിവസങ്ങളിനി വരുമോ? വരുമോ?

ജാതിമത ഭേദങ്ങളില്ലാത്തൊരാ
പുതുലോകമിനി വരുമോ? വരുമോ?

ഓണത്തിനൊരു പായിലുണ്ണുന്നാ
കാഴ്ചകളിനി വരുമോ? വരുമോ?

മലയാളഭാഷതൻ മാറോടു ചേർക്കുന്നൊരാ
കേരളമിനി വരുമോ? വരുമോ?

ഭൂമിതൻ അമ്മയെന്നറിയുന്നൊരാ
കാലമിനി വരുമോ? വരുമോ?

പഴയൊരു തലമുറ പോലെയൊരു പുതു-
തലമുറയിനി വരുമോ? വരുമോ?

 

വൈഗാ ദിലീപ്
2 എ ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത