നോർത്ത് മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ശുചിത്വവും

      ലോകത്തെ ആകെ വിറപ്പിച്ചു കൊണ്ട് വ്യാപിച്ചിരിക്കുന്ന കൊറോണ
 പകർച്ച വ്യാധിയുടെ ഈ കാലം ശുചിത്വത്തിലും അവബോധം നേടി
 മികച്ച ശീലങ്ങൾ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കു
 വിരൽ ചൂണ്ടുകയാണ്. നമ്മുടെ അവകാശമാണ് ശുചിത്വം.
 ശുചിത്വം ഒരു സംസ്കാരമായി കണ്ടവരായിരുന്നു നമ്മുടെ പൂർവ്വികർ.
 പ്രാചീന കാലം മുതൽ തന്നെ അവർ ശുചിത്വത്തിന്റെ കാര്യത്തിൽ
 അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് മനസിലാവും.

      ഇന്ന് ലോക രാജ്യങ്ങൾ മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ
 ഭയന്ന് വിറച്ചു കഴിയുന്നു. സമ്പൂർണ ശുചിത്വത്തിലൂടെ മാത്രമേ
 ഇതിനൊരു അറുതി വരുത്താൻ കഴിയൂ. ശുചിത്വ പൂർണമായ
 ജീവിത രീതിയിലൂടെ കൊറോണ എന്ന മഹാമാരിയെ നമുക്ക് തുടച്ചു
 മാറ്റാൻ കഴിയും.

യദുകൃഷ്ണ എം
നാലാം തരം നോർത്ത് മേനപ്രം എൽ പി സ്കൂൾ ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം