നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടോ എന്നതാണു പ്രശ്നം. പലപ്പോഴും വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണു നാം കാണുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെന്പാടും അതിൻറെ അലയൊലികൾ ദൃശ്യമാണ്.

വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻറെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടംതട്ടും. എന്നാൽ ഇന്നു നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. പരിസ്ഥിതി മലിനീകരണത്തിൻറെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂന്പാരമാണ്. മാലിന്യങ്ങളും വിസർജ്യങ്ങളും നാട്ടിൽ ഉണ്ടാകുക സ്വാഭാവികം. എന്നാൽ അവയെ വേണ്ടവിധത്തിൽ സംസ്കരിക്കുകയാണു വേസ്റ്റ് മാനേജ്മെൻറ്. യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും അറേബ്യൻ നാടുകളിലും ഇത്തരത്തിൽ മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമായും വിജയപ്രദമായും നിർവഹിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ മാത്രം അതു ഫലപ്രദമാകുന്നില്ല. മാലിന്യം സംസ്കരിച്ച അതിലൂടെ ഊർജ്ജവും വളവും ഉൽപ്പാദിപ്പി ക്കണം. അതിനുള്ള മാർഗങ്ങൾ നമ്മുടെ നാട്ടിലും കൊണ്ടുവരേണ്ടതാണ്.. ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത്. ഇത് നമ്മൾ ഇനി വരുന്ന തലമുറയ്ക്ക് പാഠം ആകേണ്ടതാണ്. നാളത്തെ തലമുറകൾക്കായി നമുക്ക് ഇന്നേ പ്രകൃതിയെ വാർത്തെടുക്കാം...

അപ്സര. എ.പി
8 D നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം