നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

കൊറോണക്കാലത്തെ ശുചിത്വം - മനുഷ്യനെ കാർന്നുതിന്നുന്ന കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത ഈ വൈറസ് ലോകം മൊത്തമുള്ള ശാസ്ത്രരെയും ആരോഗ്യ സംരക്ഷണ വിദഗ്ദ്ധരെയും വെല്ലുവിളിച്ചു കൊണ്ട് പടർന്നു പിടിക്കുകയാണ് എങ്ങനെയാണ് ഈ വൈറസ് പ്രവർത്തിക്കുക എന്നും നമുക്ക് എന്തൊക്കെ പ്രവർത്തനങ്ങളിലൂടെ വൈറസ് വ്യാപനം തടയാൻ പറ്റുമെന്നും ചിന്തിക്കേണ്ടതുണ്ട്. കൊറോണ വൈറസ് ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത് .എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും കൊറോണയെ എങ്ങനെ പ്രതിരോധിക്കാമെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്

കൊറോണ രോഗലക്ഷണങ്ങൾ

കൊറോണ ശ്വാസനാളത്തെയാണ് ബാധിക്കുക .പനി ,ചുമ ,ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ .ഇത് പിന്നീട് ന്യുമോണിയയിലേക്ക് നയിക്കും .വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ് .5 - 6 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ് .പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും .ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ 2 - 4 ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും .ചുമ ,തുമ്മൽ ,മൂക്കൊലിപ്പ് ,ക്ഷീണം ,തൊണ്ടവേദന എന്നിവയും ഉണ്ടാകാം .

വൈറസ് വ്യാപനം

ശരീര സ്രവങ്ങളിൽ കൂടിയാണ് ഈ രോഗം പടരുന്നത് .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെ ഈ വൈറസ് വായുവിലൂടെ പകരുകയും അടുത്തുള്ളവരിലേക്ക് വൈറസ് എത്തുകയും ചെയ്യും .വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം നൽകുക ചെയ്യുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരാം .വൈറസ് വ്യാപിച്ച ഒരാൾ തൊട്ട സാധനങ്ങളിൽ വൈറസ് സാന്നിദ്ധ്യമുണ്ടാകാം .

ചികിൽസ

കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസോലേറ്റ് ചെയ്താണ് ചികിൽസ നൽകുന്നത് .പകർച്ച പനിക്ക് നൽകുന്നത് പോലെ അനുസരിച്ചുള്ള പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുക .രോഗിക്ക് വിശ്രമം അത്യാവശ്യമാണ് .

മുൻകരുതലുകൾ

പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാൽ ശുചിത്വമാണ് പലപ്പോഴും പലരുമായി അടുത്ത് ഇടപെഴകുന്നവരായിരിക്കും നമ്മൾ .ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതു ഇടത്തിലോ ഇടപെഴകി കഴിഞ്ഞതിനു ശേഷം കൈകളും മറ്റു് സോപ്പ് ഉപയോഗിച്ച് കഴുകണം .വൈറസ് ബാധയ്ക്ക് മരുന്നുകൾ കണ്ടെത്താത്തതു കൊണ്ട് .ഇത്തരം വൈറസ് ബാധ ഏൽക്കുന്നവരിൽ നിന്നും നമ്മൾ പരമാവധി അകലം പാലിച്ച് കഴിയണം .സർജിക്കൽ മാസ്ക് ഉപയോഗിക്കുന്നവരിലൂടെ ഒരു പരിധി വരെ വൈറസ് ബാധ തടയാൻ കഴിയുന്നു

പാലിക്കാം നല്ല ആരോഗ്യ ശീലങ്ങളും ശുചിത്വ ശീലങ്ങളും

1. വ്യക്തി ശുചിത്വം പരമ പ്രധാനം .- കോവിഡിനെ പ്രതിരോധിക്കാൻ കൈ കഴുകുക എന്നതാണ് ഏറ്റവും എളുപ്പമായ പ്രതിരോധ മാർഗ്ഗം .കൈ കഴുകുന്നത് പോലെ തന്നെയാണ് രണ്ട് നേരം കുളിക്കുന്നതും .ശുചിത്വത്തിൽ അതീവ ശ്രദ്ധ പുലർത്തി മറ്റ് രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാം .അതു പോലെ ഒരിക്കൽ ഉപയോഗിച്ച ടിഷ്യൂ വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാടില്ല. പതിവായി ഉപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്ത മാക്കുക .അതു പോലെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

2. നല്ല ഭക്ഷണം അറിഞ്ഞ് കഴിക്കുക.- ഭക്ഷണവും രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൈയിൽ കിട്ടുന്നതെന്നും ഭക്ഷിക്കുന്ന ശീലം ലോക് ഡൗൺ കാലത്ത് ഉപേക്ഷിക്കണം .സമീകൃത ആഹാരം മാത്രം കഴിക്കുക .പഴങ്ങളും പച്ചക്കറികളും ഇലക്കറികളും എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .മാംസാഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക .ധാരാളം വെള്ളം കുടിക്കണം

3.വ്യായാമം :- വ്യായാമം രോഗപ്രതിരോധശേഷി കൂട്ടും എന്നുള്ളതിനാൽ വ്യായാമം നമ്മൾ ശീലമാക്കണം .ലോക് ഡൗൺ കാലത്ത് യാത്രകൾക്ക് നിയന്ത്രണമുള്ളതുകൊണ്ട് ഒരിടത്തു തന്നെ അടങ്ങിയിരുന്നാൽ അത് അലസ ജീവിതത്തിന് കാരണമാകും .അതുകൊണ്ട് .ദിവസവും വ്യായാമം ശീലമാക്കണം

4 .മാനസികആരോഗ്യ പ്രധാനം - കോവിഡ് ബാധിച്ച് ഐസോലേഷൻ വാർഡുകളിൽ കഴിയുന്നവർക്കും രോഗബാധ സംശയിച്ച് കഴിയുന്നവർക്കും മാനസിക പ്രശ്നങ്ങൾ വന്നുചേരാം .ജോലിയൊന്നും ചെയ്തെ ഒറ്റക്കിരിക്കുമ്പോഴും അമിതമായ ഉത്കണ്ഠയും മാനസിക സമ്മർദവും വന്നു ചേരാം .അതിനാൽപോസിറ്റീവായ ചിന്തകൾ വളർത്തിയെടുക്കാൻ മനസിനെ പ്രത്യേകം പരിശിലിപ്പിക്കണം .

ഭയമല്ല ജാഗ്രതയാണ് വേണ്ടത് .നല്ല ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് ,വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ,നമുക്കു വേണ്ടി ,നമ്മുടെ നാടിനു വേണ്ടി പ്രവർത്തിക്കുന്ന ,സർക്കാരിനോടും ,ആരോഗ്യ പ്രവർത്തകരോടും ഒപ്പം നമുക്കും പങ്കാളികളാവാം ....... ..... കോവി ഡിനെ അതിജീവിക്കാൻ ......... ഒറ്റക്കെട്ടായ് .................

DEVAGANGA SANTHOSH
5A നിടുവാലൂർ എ യു പി സ്കൂൾ,കണ്ണൂർ,ഇരിക്കൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം