ദേവമാതാ ഹൈസ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പരിസരശുചിത്വവും , വ്യക്തി ശുചിത്വവും
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റ മുഖ്യഘടങ്ങൾ.വ്യക്തിശുചിത്വം എന്നാൽ ശരീരത്തിന്റ പുറത്തും അകത്തും ഉളള ശുചിത്വം ആണ് അർത്ഥം ആക്കുന്നത്.ഫാസ്റ്റ് ഫുഡ് ,കൃതൃമ ആഹാരം , പഴകിയ ഭക്ഷണം എന്നിവ ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.തിളപ്പിച്ച വെളളം ആവശ്യമായ രീതിയിൽ തണുപ്പിച്ച് കുടിക്കുക . അതുപോലെ തന്നെ പരിസര ശുചിത്വവും പ്രധാനമാണ് . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മണ്ണിൽ അഴുകി ചേരാത്ത വസ്തുക്കൾ വലിച്ചെിയുന്നത് ഒഴിവാക്കുക .ഇപ്പോൾ covid 19 അഥവാ corona വൈറസ് എന്ന രോഗം ലോകം മുഴുവൻ വ്യപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാം എപ്പോഴും നമ്മെ വൃത്തിയായി സൂക്ഷിക്കുക .അതുകൊണ്ട് എല്ലാവരും goverment ന്റ നിർദേശങ്ങൾ പാലിക്കുക.ആരോഗ്യ ശുചിത്വ പാലനത്തിന്റ പോരായ്മകൾ ആണ് 90% രോഗങ്ങൾക്കം കാരണം .വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചു കഴിഞ്ഞാൽ പകർച്ചവ്യാധികൾ ,ജീവിതശൈലിരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും .കൂടെക്കുടെയും ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾനന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറയ്ക്കുക .വ്യായാമവും വിശ്രമവും അത്യാവശ്യം.വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യായാമം.രാവിലെ ഉണർന്നു കഴിഞ്‍ഞാൽ ഉടൻ പല്ലു തേക്കണം. രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലു തേക്കണം . നന്നായി കുളിച്ച് ശരീരം ശുദ്ധിയാക്കുക.സൂര്യപ്രകാശത്തിൽ ഉണക്കിയ വസ്ത്രങ്ങൾ ധരിക്കുക. പകർച്ചവ്യാധി ബാധിച്ചവരുമായി നിംശ്ചിത അകലം പാലിക്കുക.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.ഇതെല്ലാം ശീലിച്ചാൽ നമുക്ക് വയറിളക്ക രോഗങ്ങൾ,പകർച്ചവ്യാധികൾ,സാർസ് ,കോവിഡ് വരെ ഒഴിവാക്കാം.