തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിക്കുക
കാടുകളാൽ ചുറ്റപ്പെട്ട ഒരു രാജ്യത്തെ രാജാവായിരുന്നു രവിശങ്കർ. അങ്ങനെയിരിക്കെ ചുറ്റുപാടും കാടുകൾ കണ്ട രാജാവ് അതുമുഴുവൻ വെട്ടി ഒരു കൊട്ടാരം പണിയാൻ തീരുമാനിച്ചു. മരങ്ങൾ മുഴുവൻ മുറിച്ച് കൊട്ടാര ആവശ്യത്തിനായി ഉപയോഗിച്ചു. കാടു മുഴുവൻ നശിച്ചപ്പോൾ അവിടെയുള്ള പക്ഷികളും അവയുടെ ഭംഗിയുള്ള ശബ്ദങ്ങളും ഇല്ലാതെയായി, മാത്രമല്ല ആവശ്യത്തിനുള്ള മഴയും ലഭിച്ചില്ല
അതിനാൽ പ്രജകൾ മുഴുവൻ വരൾച്ചയിലും കഷ്ടപ്പാടിലും ആണ്. രാജ്യത്തിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കിയ രാജാവിനെ തന്റെ തെറ്റ് മനസ്സിലായി. അദ്ദേഹം വീണ്ടും പുതിയ ചെടികൾ വെച്ചുപിടിപ്പിക്കാൻ തീരുമാനമെടുത്തു. പ്രകൃതിയെ നശിപ്പിക്കരുത് എന്ന് ഒരു പാഠവും പഠിച്ചു... 
              
ശ്രീഹരി സിജു
3A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ