തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ അങ്ങനെ ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു അവധിക്കാലം
എന്റെ ഓർമയിൽ മായാതെ തങ്ങി നിൽക്കുന്ന എന്റെ അവധിക്കാലം. എനിക്ക് ഉത്സവമായിരുന്നു.അവസാന പരീക്ഷയും കഴിഞ്ഞു.വീട്ടിൽ എത്തിയ ഉടൻ അച്ഛന്റെ ഫോൺ എടുത്ത് മുത്തച്ഛൻ വിളിച്ചു. എന്നെ കൂട്ടാൻ വായോ എനിക്ക് സ്കൂൾ പൂട്ടി. പിറ്റേന്ന് മുത്തച്ഛൻ മധുര പലഹാരങ്ങൾ കൊണ്ട് എന്റെ അടുത്ത് വരും. എന്റെ സുഹൃത്ത് ശ്രീക്കുട്ടൻ ഒപ്പം പിന്നെ ഒരു പറക്കൽ ആണ് സൈക്കിൾ  എടുത്ത്.നമ്മൾ പല സ്ഥലങ്ങളിൽ കറങ്ങാൻ പോകും. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്. പക്ഷെ ഈ വർഷത്തെ അവധിക്കാലം തികച്ചും വ്യത്യാസം ഉണ്ടായിരുന്നു. നമ്മുടെ പരീക്ഷ തുടങ്ങുന്നതിനു മുൻപ് തന്നെ സ്കൂൾ അടച്ചു. ലോകം എങ്ങും കൊറോണ വൈറസ് എന്ന മഹാമാരി പടർന്നു കഴിഞ്ഞു.എവിടെയും പോകാൻ പറ്റില്ല. സുഹൃത്തുക്കളെ കാണാൻ പോകാൻ പറ്റില്ല, മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ കാണാൻ പറ്റില്ല. എവിടെയും കൊറോണ കാരണം മരണ വാർത്തകൾ മാത്രം.എല്ലാവരും വീട്ടിൽ ഒതുങ്ങി കഴിയുന്നു. എന്നെ പോലെ തന്നെ എന്റെ സുഹൃത്തുക്കൾ അവരും എവിടെയും പോകാതെ വീട്ടിൽ ഇരിക്കുകയാണ്. എല്ലാം അറിയുന്ന ദൈവത്തോട് ഒരു പ്രാർത്ഥന മാത്രം കൊറോണ വൈറസ് എന്ന മഹാമാരി ഈ ലോകം വിട്ട് എത്രയും പെട്ടന്ന് പോകണേ...
വൈഷ്ണവ് കെ വി
5 സി തൃച്ചംബരം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ