തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ധനികന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
ധനികന്റെ അഹങ്കാരം


ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു ധനികനുണ്ടായിരുന്നു. അദ്ദേഹം അഹങ്കാരിയും ദുർവാശിക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ തോട്ടത്തിലായിരുന്നു ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും ജോലി ചെയ്തിരുന്നത്. അങ്ങനെ രാജാവിനെപ്പോലെ അദ്ദേഹം ആ ഗ്രാമത്തിൽ വാഴുകയായിരുന്നു. ഒരു ദിവസം തൊഴിലാളികൾ ജോലിക്കു വന്നപ്പോൾ അവരുടെ ഇടയിൽ ഒരു സംസാരവിഷയം ഉണ്ടായി. ലോകത്ത് എവിടെയോ ഒരു മഹാരോഗം പിടിപിട്ടിട്ടുണ്ടെന്നും അതിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്നുമായിരുന്നു പ്രചരണം. തൊഴിലാളികളെല്ലാം പേടിച്ചു വിറച്ചു. കൊറോണ എന്ന പേരിലറിയപ്പെടുന്ന ഈ രോഗത്തിന് കൂട്ടം കൂടി നിൽക്കാൻ പാടില്ലായെന്നും ശുചിത്വം പാലിക്കുകയാണ് വേണ്ടതെന്നും അവരറിഞ്ഞു. അതോടെ ഞങ്ങൾക്ക് ‍‍ജോലിക്കു വരാൻ കഴിയില്ലായെന്ന് മുതലാളിയോട് അവർ പറഞ്ഞു. അദ്ദേഹം അവരെ പരിഹസിച്ചു. എന്റെ കൈയിൽ ധാരാളം കാശുണ്ട് .ഏത് രോഗം വന്നാലും ആ പണം കൊണ്ട് ചികിത്സ നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അത്കൊണ്ട് ഈ നിർദ്ദേശങ്ങളൊന്നും പാലിക്കാതെ ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിലേർ-പ്പെട്ടു. ലോകം മുഴുവൻ രോഗം പടരാൻ തുടങ്ങി. ആ ഗ്രാമത്തിലും രോഗം പിടിച്ചു.ജനങ്ങളെല്ലാം പേടിച്ച് കഴിയുമ്പോൾ അദ്ദേഹം എല്ലാവരേയും പരിഹസിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു പനി വന്നു. അദ്ദേഹം ഡോക്ടറെ കാണിച്ചു. ഡോക്ടർ അദ്ദേഹത്തിന് കൊറോണയാണെന്നു സ്ഥിതീകരിച്ചു. അദ്ദേഹത്തിനോട് ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടു.അപ്പോഴാണ് ഈ രോഗത്തിന്റെ ഗൗരവം അദ്ദേഹത്തിന് മനസ്സിലായത്.പണം ഉളളതു കൊണ്ടുമാത്രം അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ഇങ്ങനെ ഒരു മഹാരോഗം വന്നതു കൊണ്ട് തന്നെ ഉളളവനും ഇല്ലാത്തവരും ഒരുപോലെയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.പിന്നീടുളള ജീവിതം സാധാരണ ജനങ്ങളെപ്പോലെ അദ്ദേഹം ജീവിച്ചു.

ആദിഷ.പി
3 തിലാന്നൂർ എൽ. പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ