തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുറുമ്പനും കുറുമ്പിയും

Schoolwiki സംരംഭത്തിൽ നിന്ന്
കുറുമ്പനും കുറുമ്പിയും

ഗ്രാമത്തിലെ ഒരു മരച്ചില്ലയിലായിരുന്നു കുറുമ്പൻ കാക്കയും കുറുമ്പി കാക്കയും താമസിച്ചിരുന്നത്.അവർക്ക് മൂന്ന് കു‍ഞ്ഞു കാക്കകളും ഉണ്ടായിരുന്നു.അവർ സന്തോഷത്തോടെയായിരുന്നു ഇത്രയും കാലം കഴിഞ്ഞിരുന്നത്.അപ്പോഴാണ് കുഴിമന്തി ബിരിയാണി വേണമെന്ന് ശാഠ്യം പിടിച്ചത്.അതു കേട്ട കുറുമ്പൻ കാക്ക ടൗണിലേക്കു കുതിച്ചു പറന്നു.ടൗണിലെത്തിയപ്പോൾ എല്ലാ കടകളും അടഞ്ഞുകിടക്കുന്നു.അങ്ങനെ മാർക്കറ്റിൽ പോയി നോക്കുമ്പോൾ കുറച്ച് മോശമായ പച്ചക്കറികൾ മാത്രം. ഈശ്വരാ എന്റെ കുഞ്ഞുങ്ങളോട് എന്തു പറയും കുറുമ്പൻ കാക്ക നിരാശയോടെ മടങ്ങി. കുറുമ്പീ എടീ കുറുമ്പീ ടൗണിലൊന്നും ആരും ഇല്ല.പോലീസുകാർ മാത്രം.അതെന്താ അങ്ങനെ .നിങ്ങൾ കളളം പറയു ന്നതാ.അപ്പോഴാണ് കുക്കു എന്ന അണ്ണാൻ കുറുമ്പികാക്കയോട് പറഞ്ഞു.അപ്പോൾ നിങ്ങളൊന്നും അറഞ്ഞില്ലേ.ഇപ്പോൾ രാജ്യമൊട്ടാകെ ലോക്ഡൗൺ ആണ്.അതെന്താ കുക്കൂ അങ്ങനെ ?അമ്മ കാക്ക ചോദിച്ചു. അതോ അത് അങ്ങ് ചൈനയിൽ നിന്ന് കോവിഡ് 19 കൊറോണ വൈറസ് മനുഷ്യരിൽ പടർന്ന് ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്.ലോകത്ത് ഒരുപാട് മനുഷ്യർ മരിച്ചുവീഴുകയാണ്.അത് പടരാതിരിക്കാൻ വേണ്ടിയാണ് മനുഷ്യരെല്ലാം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നത്. ഇത് എങ്ങനെയാണ് പകരുന്നത്.കുറുമ്പി ചോദിച്ചു? ഈ രോഗം ബാധിച്ച ഒരാളുമായി സമ്പർക്കത്തിൽ ഏർപ്പെടു മ്പോഴാണ് രോഗം പടരുന്നത്.അതു കൊണ്ട് തന്നെ മനുഷ്യരെല്ലാവരും ഇപ്പോൾ അകലംപാലിക്കുകയും മാസ്ക്കും ഗ്ളൗസും ധരിക്കുകയും സോപ്പ് വെള്ളം കൊണ്ട് ഇടയ്ക്കിടെ കൈകഴുകുന്നുമുണ്ട്. ഒാ അതാണല്ലേ ബസ് സ്റ്റോപ്പിലും പൊതു ഇടങ്ങളിലും വാഷ് ബസീൻ വച്ചിട്ടുളളത് കുറുമ്പൻ പറഞ്ഞു. എന്നാൽ ശരി,നമുക്ക് ഗ്രാമത്തിൽ പോയി കഞ്ഞിയോ പയറോ കിട്ടുമോ എന്നു നോക്കാം എന്ന് കുറുമ്പൻ പറഞ്ഞു. അപ്പോൾ കുറുമ്പിയും കുഞ്ഞുങ്ങളും കുറുമ്പനോട് പറഞ്ഞു. നിങ്ങൾ പുറത്തു പോയി വന്നാൽ കൈയ്യും കാലും സോപ്പിട്ട് കഴുകി കൂട്ടിൽ കയറിയാൽ മതി കേട്ടോ. കൂട്ടുകാരേ നമ്മൾ പുറത്തുപോയാൽ കൈയും കാലും സോപ്പിട്ടു കഴുകി ശരീരം ശുദ്ധി വരുത്തിയാൽ ഒരു വൈറസിനേയും നമുക്ക് പേടിക്കേണ്ടതില്ല.

ശ്രിയ
2 തിലാന്നൂർ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ