തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
                                     കാത്തിരിപ്പ്

വിദേശത്തു നിന്നും വന്നതായിരുന്നു അയാൾ. ദിവസം 25 കഴിഞ്ഞു. ആരോഗ്യ വകുപ്പ് നിര്ദ്ദേശിച്ചതാണ് ഓറ്റയ്ക്ക വീട്ടില് കഴിയണമെന്ന്. എങ്ങിനെയെല്ലാമോ ഈ ദിവസങ്ങളത്രയും തള്ളിനീക്കി. നാളെയാണത്രേ സ്രവ പരിശോധനാഫലം വരുന്നത്. ഉറക്കം വരാതെ അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. മീനച്ചൂടിൽ എരിപിരി കൊള്ളുന്ന അയാളുടെ വിയർപ്പുകൾ കിടക്കയിൽ വീണു. പുലർച്ചെയാണ് അൽപ്പം ഉറങ്ങിയത്. ഉറക്കമെന്ന് പറഞ്ഞു കൂട.. ഓരു മയക്കം. ഫലം നെഗറ്റീവാണെങ്കിൽ ഇന്ന് തന്നെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. ഭാര്യയെയും പൊന്നു മക്കളെയും കാണുന്ന കാര്യമൊക്കെ അയാള് ഓർത്തു.രണ്ടു കൊല്ലമായി അവരെനേരിട്ട് കണ്ടിട്ട്. വിമാനമിറങ്ങി ഓന്നു വീടുവരെ പോകാമെന്ന് വെച്ചതാണ്. പക്ഷെ പഞ്ചായത്ത് പ്രസിഡന്റ് സമ്മതിച്ചില്ല. നേരെ ഈ വീട്ടിൽ കൊണ്ടാക്കി. ഉച്ചവരെ വാട്സാപ്പും ഫേസ്ബുക്കും നോക്കി അയാൾ സമയം ചെലവഴിച്ചു. . സമയം ഓരു മണിയായപ്പോൾ അയാളുടെ ഫോണ് റിങ് ചെയ്തു. ഫോണെടുത്തപ്പോൾ ഹെൽത്ത് ഇന്സ്പെക്ടറായിരുന്നു. അയാൾ കുറച്ചു സമയം ഓന്നും പറഞ്ഞില്ല. വിക്കി കളിക്കുന്ന അദ്ദേഹത്തോട് കാര്യം പറയാന് ആവശ്യപ്പെട്ടു. അവസാനം അയാള് പറഞ്ഞൂ. നിങ്ങളുടെ റിസള്ട്ട് പോസിറ്റീവാണ്. ഉടന് ആംബുലൻസ് വരും. നിങ്ങളെ ജില്ലാ ആസ്പ്ത്രിയിലെ ഐസോലേഷന് വാർഡിലേക്ക് കൊണ്ടു പോകുംഅയാൾക്ക് തല കറങ്ങുന്നതു പോലെ തോന്നി. ധൈര്യം സംഭരിച്ച് ആംബുലൻസിനായി അയാൾ കാത്തിരുന്നു.

ശ്രീഹരി
4 തന്നട സെൻട്രൽ യു.പി. സ്കൂൾകണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ