ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/ലാേകം തിരിച്ച് വരുമാേ ?

Schoolwiki സംരംഭത്തിൽ നിന്ന്
ലാേകം തിരിച്ച് വരുമാേ ?

ലാേകം തിരിച്ച് വരുമാേ ? ചൂട് ഉൾകാെണ്ട് പാെൻ വെയിൽ വിരിയുന്ന കാലം,വേനൽ കാലം.ചെറു വനം ,അടുത്ത് തിരമാലയുടെ അലയടിക്കുന്ന ശബ്ദം,വൃക്ഷങ്ങളെ തണലായി, കഴിയുന്ന പക്ഷികളും, മൃഗങ്ങളും മററുള്ള ജന്തു ജാലങ്ങളും. ഇവയ്കാെക്കെ ഒരു തടസ്സവും ഇല്ലാതെ ജീവിക്കുന്ന മനുഷ്യരും.‍ഞങ്ങൾ ജീവിച്ചിരുന്നത് വൃക്ഷങ്ങളിൽ നിന്നും, സസ്യങ്ങളിൽ നിന്നും കിട്ടിയിരുന്ന കായ് കനികളെ ആശ്രയിച്ചാണ്.ശുദ്ധമായ ഔഷധഗുണമുള്ള,ഫലങ്ങൾ,പച്ചക്കറികൾ.അതിനാൽ ചെറു പനിപാേലും ഞങ്ങളെ സ്പർശിക്കാൻ ഭയക്കുമായിരുന്നു. അങ്ങനെ മുന്നാേട്ട് നീങ്ങവേ നഗരങ്ങളിൽ നിന്ന് പതിയെ, പതിയെ ആൾക്കാർ എത്തിത്തുടങ്ങി.ഒരുരാത്രി ചന്ദ്രൻെറ നിലാവെളിച്ചത്തിൽ എത്തിയിട്ട് ഞങ്ങളാേട് അന്വേഷിക്കുകയായി "ഈ മരങ്ങൾക്ക് എത്ര രൂപവേണം".ആദ്യം ഞങ്ങളാെന്ന് പകച്ചു.കാലത്തിൻെറ പകിട്ടിൽ ആവശ്യങ്ങൾ കൂടിത്തുടങ്ങി .പിന്നെ,പിന്നെ ‍ഞങ്ങൾ ഏറെക്കുറേ പണം വാങ്ങിത്തുടങ്ങി.അങ്ങനെ അവർ മരം വെട്ടി കാട് വെളുപ്പിച്ചു.വൃക്ഷങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ഫലങ്ങളും,കിഴങ്ങുകളും കിട്ടാതായപ്പാേൾ ഞങ്ങൾ വേട്ടയാടാൻ തുടങ്ങി. ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഭക്ഷണം കിട്ടാതായി,അങ്ങനെ ഞങ്ങൾ നഗരത്തിൽ നിന്ന് വന്ന മനുഷ്യരാേട് തന്നെ അന്വേഷിച്ച് നഗരങ്ങളിലേക്ക് യാത്രയായി.ആദ്യം പുറത്ത് നിന്ന് പച്ചക്കറികൾ വാങ്ങി പാകം ചെയ്യുമായിരുന്നു.എന്നാൽ ദിവസം ചെല്ലുന്താേറും മടി എന്ന പിശാച് ഞങ്ങളെ കീഴടക്കി,അങ്ങനെ ഞങ്ങൾ ഫാസ്ററ് ഫുഡുകളെ ആശ്രയിക്കാൻതുടങ്ങി. പിന്നെ ഒരു അതിഥിയെപ്പാേലെ ശരീരത്തിൽ രാേഗങ്ങൾ വ്യാപിക്കാൻ തുടങ്ങി.ഞങ്ങൾ തിരിച്ച് വനങ്ങളിലേക്ക് പാേയി.ഞങ്ങളുടെ മരങ്ങളെല്ലാം വെട്ടി നശിപ്പിച്ഛ് തരിശ് ഭൂമിയാക്കി മാററിയിരുന്നു. അവസാനം ഞങ്ങളെത്തേടിയെത്തി ,കാെറാേണ ഹും. നമ്മുടെ രാേഗപ്രതിരാേധ ശേഷി വർദ്ധിപ്പിക്കാൻ എന്തുകാെണ്ടും നമ്മുടെ നാട്ടിൽ കൃഷിചെയ്യുന്ന പച്ചക്കറികൾ തന്നെയാണ് ഏററവും അഭികാമ്യം.ഫാസ്ററ്ഫുഡുകളെ പടിക്ക് പുറത്താക്കി വീണ്ടും നമ്മുടെ തനതായ നാടൻ വിഭവങ്ങളിലേക്ക് നമുക്കാെരുമിച്ച് പാേകാം.

അമൃത
8 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം