ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/പരിസര ശുചിത്വം നമ്മുടെ ലോകം...

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം നമ്മുടെ ലോകം...

ജൂൺ 5 ലോകപരിസ്ഥിതി ദിനം. ലോകമാകെ ആചരിക്കുന്ന ഒരു ദിനമാണ് ലോക പരിസ്ഥിതി ദിനം. ഇതുപോലെ പല ദിനങ്ങളും നാം ലോകവ്യാപകമായി ആചരിക്കുന്നു. എന്നാൽ അശ്രദ്ധമായി ഇരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ മാത്രം ഒതുങ്ങുന്ന ഒരു ദിനമായി ഇതു ചുരുങ്ങുന്നു. അല്ലെങ്കിൽ ഒരു വൃക്ഷ തൈയിലും കുറച്ചു ചാർട്ടുകളിലും ആയി ഒതുങ്ങി കൂടുന്നു. പരിസ്ഥിതിയിലെ ഒരു പ്രശ്നമോ അതിൽ സംഭവിക്കുന്ന പരിണാമമോ ശ്രദ്ധിക്കുവാൻ മെനക്കെടുന്നില്ല. കവികളും എഴുത്തുകാരും പരിസ്ഥിതിയെയും ജൈവ വൈവിധ്യങ്ങളെയും സസ്യങ്ങളുടെ പ്രത്യേകതകളും പൂക്കളും പഴങ്ങളും ഇലകളും എന്തിനു ഓരോ ഭാഗത്തെയും വരെ വർണിക്കുന്നു. എന്നാൽ ആ വർണ്ണയിൽ ഒതുങ്ങുന്ന പരിസ്ഥിതിയെ അടുത്തറിയാൻ ശ്രമിക്കുന്നില്ല. ഒരു പൂവിനെ കണ്ടാൽ പലരിലും വികാരം ഉണ്ടാകുന്നു. ഒരു കവിക്ക് ഒരു വിത്തിൽ ഒളിഞ്ഞിരുന്നു, മഴ തലോടിയപ്പോൾ പുറത്തു വന്ന രാജകുമാരിയാകാം, ഒരു കാമുകന് ആ പൂ കാമുകിക്ക് കൊടുക്കാനുള്ള പ്രണയ വർണമാകാം. ഒരു സയൻസ് വിദ്യാർത്ഥിക്കു കീറി മുറിച്ചു പഠിക്കാനുള്ള വസ്തു. എന്നാൽ ഇതു പ്രകൃതിയുടെ വരദാനമാണ്. പ്രകൃതി ദേവൻ കനിഞ്ഞു തരുന്ന ഇവ നിലനിർത്താൻ ആരും സമയം കണ്ടെത്തുന്നില്ല. ഇവ നിലനിൽക്കുന്നു ഇന്ന് പറയാൻ ചില ഗാർഡനുകൾ മാത്രം. എന്നാൽ ഇവയും ഭീഷണി നേരിടുകയാണ്. പരിസര ശുചിത്വവും അതിന്റെ ശോചനീയാവസ്ഥയും... സാമൂഹിക ജീവി എന്ന നിലയിൽ മനുഷ്യന് അനിവാര്യമായ ഒന്നാണ് പരിസര ശുചിത്വം. ആരോഗ്യനില, രോഗാവസ്ഥ, ശരീര വൈകല്യങ്ങൾ എന്നിങ്ങനെ തുടങ്ങിയവയെല്ലാം ക്രമീകരിക്കാൻ പരിസര ശുചിത്വം ആവശ്യമാണ്. അതിനാൽ ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതിയെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും കുറിച്ച് മനസിലാക്കാൻ വിദ്യാർത്ഥിനികൾക്കായി ലോക പരിസ്ഥിതി ദിനത്തിൽ ക്ലാസ്സുകളും സെമിനാറുകളും മീറ്റിങ്ങുകളും അധ്യാപകർ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനായി ഓരോ വിദ്യാർഥിനികൾക്കും ഓരോ വൃക്ഷം വീതം നൽകുന്നു. ഇതിലൂടെ വൃക്ഷ തൈ വച്ചു പിടിപ്പിക്കാനും മണ്ണിനോടും കാർഷിക മേഖലയോടും കുട്ടികൾക്ക് ഒരു ആത്മബന്ധവും ഉണ്ടാക്കുന്നു. വൃക്ഷങ്ങളും സസ്യങ്ങളും നൽകുന്ന ഓക്സിജൻ സ്വീകരിച്ചുകൊണ്ട് നാം കാർബൺ ഡൈ ഓക്സൈഡ് നാം പുറത്തു വിടുന്നു. ഇതു സസ്യങ്ങൾ സ്വീകരിക്കുന്നു. ഇതു മനുഷ്യനിൽ അശ്രദ്ധമാണ്. പരിസ്ഥിതിയിലെ അനുഗ്രഹീത ഘടകമായ വൃക്ഷ ലതാദികളാണ് നമ്മളിൽ ജീവന്റെ തുടിപ്പ് നിലനിർത്തുന്നത് എന്ന് നാം മറക്കുന്നു. ഇന്ന് സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. പ്ലാസ്റ്റിക്കുകൾ പോലുള്ള അജൈവ ഘടകങ്ങൾ, രാസവസ്തുക്കൾ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ കീടനാശിനികൾ എന്നിവ മണ്ണിന്റെ ഫലഭൂയിഷ്ടി നാമാവശേഷമാക്കുന്നു. വ്യാവസായിക മാലിന്യങ്ങളുടെ പുറം തള്ളൽ രാസവളം കലർന്ന മലിനജലം എന്നിവയെല്ലാം നിരവധി പ്രദേശങ്ങളിൽ എത്തുന്ന കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങൾ നദികളെ സംബന്ധിച്ചു മാരകമാണ്‌. കുറഞ്ഞത് 20% ആണെങ്കിലും ജൈവ വളമുണ്ടെങ്കിലേ മണ്ണിനെ മണ്ണ് ഇന്ന് പറയാനാകൂ. പഞ്ചാബ്, ഉത്തർപ്രദേശ് , ഹരിയാന, എന്നീ പല ഇന്ത്യൻ സംസ്ഥാനങ്ങളിലും മണ്ണിലെ ജൈവ ഘടകം 0.5% മാത്രമാണ്. അന്നും തരുന്ന പല കാർഷിക നിലവും മരുഭൂമിയായി മാറുവാൻ ഈ ഒരൊറ്റ കാര്യം കാരണം മതി. നഗര പ്രദേശങ്ങളിലെ വ്യവസായ ശാലകളിൽ നിന്നും പുറത്തേക്കു പുറന്തള്ളുന്ന രാസപദാർത്ഥങ്ങളടങ്ങിയ വെള്ളമാണ് നദിമലിനീകരണത്തിന്റെ പ്രധാന കാരണം.നദി മലിനീകരണവും പരിസര ശുചിത്വമില്ലായ്മയും ഇന്ന് ഒരു ബിസിനസ്സായി മാറിയിരിക്കുന്നു. അശുദ്ധവും വൃത്തിഹീനവുമായ ചുറ്റുപാടിൽ നിന്നും പടർന്നു പിടിക്കുന്ന മാരക രോഗങ്ങൾ ആശുപത്രികളുടെയും ആശുപത്രി അധികൃതരുടെയും പണം സമ്പാദിക്കാനുള്ള ഒരു സാധ്യതയായി മാറിയിരിക്കുന്നു. വ്യവസായ ശാലകളിലെ സ്വകാര്യ നടത്തിപ്പിക്കുകൾ തന്നെ ഇന്ന് മുൻകൂട്ടി കണ്ടു കൊണ്ട് സ്വകാര്യ ആശുപത്രികൾ നിലവിൽ കൊണ്ടുവരുന്നു. ഇന്ന് ഇതിനുമേൽ സർക്കാരിന് ഒരു നിയന്ത്രണവുമില്ല. അതിനാൽ നഗരത്തിൽ വെള്ളം, വൈദ്യുതി, പാചക വാതകം എന്നിവക്ക് മീറ്റർ പ്രകാരം അളവ് നിശ്ചയിക്കുന്നത് പോലെ മാലിന്യ വിസർജനത്തിനും മീറ്റർ സമ്പ്രദായം വക്കണം. മുംബൈ നഗരം ഒരു ദിവസം 2100മില്യൺ ലിറ്റർ ജലം വിസര്ജിക്കുന്നു. അവ ഒഴുകി അവസാനിക്കുന്നത് കടലിലാണ്. അതെ ജലം ശുദ്ധീകരിച്ചു ചെറുകിട ജലസേചനത്തിനു ഉപയോഗിക്കുന്നു. എങ്കിൽ ആയിരക്കണക്കിന് ഹെക്റ്റർ കാർഷിക ഭൂമി നനക്കാനും ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള മലിനജലം ചേർന്ന് 36 ബില്യൺ ലിറ്ററോളം വരും. അവൻ ശുദ്ധീകരിച്ചാൽ 3-9ബില്യൺ ഹെക്ടറോളം ചെറുകിട ജലസേചനം സാധ്യമാവും. ഇങ്ങനെയുള്ള പാരിസ്ഥിതിക പ്രശ്നമോ മലിനീകരണമോ പണമുണ്ടാക്കാനുള്ള തന്ത്ര പരിപാടി നിലവിൽ മനുഷ്യരാശിയുടെ നാശത്തിന് കാരണം ആകുമെന്നോ മനുഷ്യൻ അറിയുന്നില്ല ഇതിനൊരു പരിഹാരം കാണേണ്ടത് നാം തന്നെയാണ് സർക്കാർ ഇടപെടുകയോ മലിനീകരണം തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ മലിനീകരണം തടയുവാനായി മുകളിൽ പറഞ്ഞതുപോലെ സെമിനാറുകളും മീറ്റിങ്ങുകളോ കമ്മിറ്റികളോ സംഘടിപ്പിക്കാം. അല്ലെങ്കിൽ പഞ്ചായത്തുകളിലോ സ്കൂളുകളിലോ വച്ചു ബോധവൽക്കരണ ക്ലാസ്സുകളോ നൽകണം. പഞ്ചായത്തിലെ അംഗങ്ങൾ വീടുകളുലെത്തി പരിശോധന നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും വേണം. നഗര പ്രദേശങ്ങളിൽ മേൽ പറഞ്ഞത് പോലെ മീറ്റർ പ്രകാരം അളവ് നിയന്ത്രിക്കുകയോ സർക്കാർ നികുതി ഏർപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. വ്യവസായ മലിനജലം നദികളിലേക്കു പുറന്തള്ളും മുൻപ് വ്യാവസായ ശാലകൾ തന്നെ സംസ്ക്കരിക്കണമെന്ന നിലവിലുള്ള രീതിയിൽ ഇൻസ്‌പെക്ടർമാരുടെ പരിശോധന വേളയിൽ വ്യവസായ ശാലയുടെ നടത്തിപ്പുകാർ മാലിന്യങ്ങൾ സംസ്കരിക്കയുള്ളു. മാലിന്യ സംസ്കരണം ഫലപ്രദമാക്കാൻ അതിനെ ലാഭകരമായ ഒരു ബിസിനസ്സ് തന്നെ ആക്കി മാറ്റണ്ടിയിരിക്കുന്നു. നദിയിലേക്കു തുറന്നു വിടുന്ന വെള്ളത്തിന്റെ നിലവാരം നിശ്ചയിക്കുവാനുള്ള ചില മാനദണ്ഡങ്ങൾ നടപ്പിലാക്കുകയോ ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാവുന്നതാണ്. വ്യവസായ മേഖലയിലെ മലിന ജലം ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കാം. കുറച്ചു വർഷങ്ങൾക്കു മുമ്പ് സിംഗപ്പൂരിലെ മലിനജല പ്ലാന്റിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്ന വെള്ളം കുടിച്ചുകൊണ്ട് സിംഗപ്പൂരിലെ പ്രധാന മന്ത്രി അതിനു മാതൃകയായി. കർശനമായ നിയമങ്ങളും അവ നടപ്പിലാക്കാനുമുള്ള നിശ്ചയ ദാർഢ്യവുമാണ് ഇനി വേണ്ടത്. നദികൾ തോറും നീന്തി ചെന്ന് അവ വൃത്തിയാക്കാനും പോകേണ്ടതില്ല. പകരം അവയെ അശുദ്ധമാക്കുന്നവ അവസാനിപ്പിച്ചാൽ മഴക്കാലം തന്നെ ഒരു വെള്ളപൊക്കത്തിലോ മറ്റോ അവ ശുദ്ധീകരിക്കുക തന്നെ ചെയ്യും...

അനഘ. ബി.
10 B ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം