ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/അധികമായാൽ എന്തും ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അധികമായാൽ എന്തും ആപത്ത്

ഒരിടത്ത് ഒരു പാച്ചു എന്ന അലസനായ കുട്ടിയും , അവന്റെ അച്ഛനുമമ്മയും താമസിച്ചിരുന്നു. പാച്ചു എഴാം ക്ലാസിലാണ് പഠിക്കുന്നത് .അവന് കടയിൽ നിന്ന് വാങ്ങുന്ന ഫാസ്റ്റ് ഫുഡിനോട് വളരെ ആർത്തിയായിരുന്നു. ഇത്തരം പാക്കറ്റിലും മറ്റും ആക്കിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് നിത്യേന ആയതിനാൽ അവന് വൈകാതെ പൊണ്ണത്തടിയുമായി. എന്നിരുന്നിട്ടും അവന് ഇത്തരം പദാർത്ഥങ്ങളോടുള്ള താത്പര്യം കുറഞ്ഞില്ല .പൊണ്ണത്തടി കാരണം ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ അവൻ ഇലക്ട്രോണിക് മീഡിയകളായ മൊബൈൽ ഫോൺ , കമ്പ്യൂട്ടർ എന്നിവക്കു മേൽ ഒതുങ്ങിക്കൂടി .തടി കാരണം പാച്ചുവിനെ എല്ലാവരും കളിയാക്കും " പൊണ്ണത്തടിക്കാരാ" എന്ന വിളിച്ച് . ഒരു വിധം എല്ലാ കുട്ടികളും അവനെ കളിയാക്കുമെങ്കിലും ഇവർക്കെല്ലാം ഒരു പേടി സ്വപ്നം കൂടിയാണ് ഈ പാച്ചു എന്ന വിരുതൻ.

അന്ന് ശനിയാഴ്ചയായിരുന്നു. സ്കൂൾ അവധിയാണ്. അവൻ കടയിൽ പോയി വരുമ്പോഴാണ് അത് സംഭവിച്ചത്. പിന്നീട് പാച്ചു കണ്ണു തുറക്കുന്നത് ഒരു ഡോക്ടർ വന്ന് അവനെ പരിശോധിക്കുമ്പോഴാണ്.

അമ്മയെയും അച്ഛനെയും ഒന്നും കാണുന്നില്ലല്ലോ ഡോക്ടർ ഇടയ്ക്കിടെ അവനോട് പറയുന്നുണ്ടായിരുന്നു .നിനക്ക് ഒന്നുമില്ല പേടിക്കേണ്ട എന്ന് .ഇത് അവനെ ഭയചകിതനാക്കി. അവൻ കണ്ണു തുറന്നു എന്ന് കണ്ടപ്പോൾ ഡോക്ടർ അച്ഛനെയും അമ്മയെയും വിളിച്ചു .അവന്റെ അമ്മ അവനെ നോക്കി കരയുന്നുണ്ടായിരുന്നു .അച്ഛനും ഇടയ്ക്കിടെ നിനക്ക് ഒന്നും ഇല്ല മോനെ പേടിക്കേണ്ട എന്ന് പറയുന്നുണ്ടായിരുന്നു .ഇതെല്ലാം കൂടി ഒരുമിച്ചു കണ്ടപ്പോൾ അവനെ ആകെ വല്ലാതായി .താൻ കിടന്ന സ്ഥലത്തുനിന്ന് ചെറുതായി തല പൊന്തിച്ച് അവൻ ചോദിച്ചു .എന്തിനാ അമ്മേ എന്നെ ഇവിടെ ആക്കിയിരിക്കുന്നെ .അച്ഛൻ തന്നെ അല്ലേ പറഞ്ഞത് എനിക്കൊന്നും ഇല്ലാന്ന് .പിന്നെന്താ എന്നു പറഞ്ഞുകൊണ്ട് അവൻ വിതുമ്പിക്കരഞ്ഞു .

പെട്ടെന്ന് ഡോക്ടർ അച്ഛനെ വിളിച്ച് ഡോക്ടറുടെ മുറിയിലേക്ക് വരാൻ പറഞ്ഞു .അച്ഛനോട് ഡോക്ടർ എല്ലാം പറഞ്ഞു ,അമിതവണ്ണത്തിന്റെ തുടർച്ചയാണ് ബ്ലഡ് പ്രഷർ ,ഹാർട്ട് അറ്റാക്കിനുള്ള സാധ്യത. ആദ്യകാലത്ത് അമിതവണ്ണമുള്ള മുതിർന്നവരിൽ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത 20 വർഷത്തിനു ശേഷമാണ് കണ്ടിരുന്നത് .എങ്കിൽ കുട്ടികളിൽ അത് കുറേക്കൂടി നേരത്തെയാണ് അഞ്ച് വയസ്സിനും പത്ത് വയസ്സിനും ഇടയിൽ അമിതവണ്ണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഒരു പത്ത് പതിനഞ്ച് വർഷത്തിനുള്ളിൽ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കണ്ടുവരുന്നുണ്ട് . ഇതിനു കാരണം എന്തെന്നാൽ അമിതമായ ഫാസ്റ്റഫുഡിന്റെ ശീലം ,വ്യായാമക്കുറവ് ,ഇലക്ട്രോണിക് മീഡിയകളിൽ കൂടുതൽ നേരം ശ്രദ്ധ പതിപ്പിക്കുന്നത് . പ്രധാനമായും ഫാസ്റ്റഫുഡ് കൾച്ചർ നമ്മുടെ നാട്ടിൽ വന്നപ്പോൾ വളരെ ചെറിയ കുട്ടികൾ പോലും ഇതിനെ അടിമപ്പെട്ടു പോയിരിക്കുന്നു .ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കുട്ടികൾക്ക് രോഗപ്രതിരോധശേഷി ഉണ്ടാവില്ല. ഫാസ്റ്റ് ഫുഡിൽ കൂടെ അവർക്ക് വേണ്ട പ്രോട്ടീനും മിനറൽസും ലഭിക്കുന്നില്ല . അതിൽ കൊളസ്ട്രോളാണ് അടങ്ങിയിരിക്കുന്നത്. പോഷകാഹാരക്കുറവു മൂലം ഇതെല്ലാം ഉണ്ടാകുന്നത് .പോഷകങ്ങൾ അടങ്ങിയിട്ടുള്ള മുട്ട, പാൽ, ധാന്യങ്ങൾ ,പരിപ്പുവർഗങ്ങൾ എന്നിവ കഴിക്കുക .ഓരോ കാലത്തും നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുക .കുട്ടികളെ ഇലക്ട്രോണിക് മീഡിയകളിൽ ഇരുത്താതെ പുറത്തേക്ക് കളിക്കാൻ അയക്കുക.

ആദിത്യ
8 B ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ