ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ശുചിത്വ കേരളം എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം എന്റെ സ്വപ്നം

"ദൈവത്തിൻറെ സ്വന്തം നാട് " എന്നു വിശേഷിപ്പിക്കുന്ന കേരളത്തിന് ഇന്ന് ശുചിത്വ കേരളം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്ന അവസ്ഥയാണ്. അതിമനോഹരവും പ്രകൃതി രമണീയവുമായ പരിസരവും സമൃദ്ധമായി പൊന്നുവിളയിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണും ഇന്ന് അന്യം നിന്നു പോയ അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മലിനമായ ജലാശയം, മലിനമായ വായു, കുന്നുകൾ നിരത്തി അവിടെ ഉയർന്നു വന്ന കെട്ടിടസമുച്ചയങ്ങൾ........ നമ്മൾ ഭക്ഷിക്കുന്ന ആഹാരം വരെ വിഷമയമായി കൊണ്ടിരിക്കുന്നു ഇന്ന്. ഇതെല്ലാം മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയാണ്. ഇതിന്റെയെല്ലാം പ്രതിഫലനങ്ങൾ നമ്മൾ കണ്ടുതുടങ്ങിയിരിക്കുന്നു. രോഗങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും രൂപത്തിൽ നാം അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ നിന്നു ഒരു മാറ്റം ഉണ്ടായേ തീരൂ. പ്രകൃതി നമ്മുടെ അമ്മയാണ്. അത് ഭാവിതലമുറയ്ക്കും മറ്റു ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്.

അതുകൊണ്ട് നമ്മളോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. ആദ്യം നമ്മുടെ വീടും പരിസരവും സ്കൂളും പരിസരവും അതുപോലെ നമ്മൾ എത്തപ്പെടുന്ന ഭാഗങ്ങളിലും ശുചിത്വം ഉറപ്പു വരുത്തുക . കുന്നുകളും വയലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലങ്കോലമായി ഉപേക്ഷിക്കാതിരിക്കുക. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക ഇതിലൂടെ പ്രകൃതിയെ നമുക്ക് രക്ഷിക്കാം.

"മനുഷ്യൻറെ ആവശ്യത്തിന് പ്രകൃതിയിലുണ്ട്.എന്നാൽ അത്യാഗ്രഹങ്ങൾക്ക് ഇല്ലതാനും" എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഞാൻ ഇവിടെ സ്മരിക്കുന്നു.

നജ.ഇ
5 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം