ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി.

പരിസ്ഥിതി! പരിസ്ഥിതി അമ്മയാണ് എന്ന ആപ്ത വാക്യത്തിലൂടെയല്ല, മറിച്ച് പരിസ്ഥിതിയെ അമ്മയായി കാണുന്നുണ്ടോ എന്ന ചോദ്യമാണ് പ്രസക്തമായി ഉന്നയിക്കപ്പെടുന്നത്. ജലം,വായു ഉൾപ്പെടെ ആവശ്യമായതെല്ലാം പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയിട്ടുണ്ട്. ജൂൺ 5 ഐക്യരാഷ്ട്രസഭ ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. അത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. ഈ കടമകൾ നാം മനുഷ്യർ സൗകര്യപൂർവ്വം മറക്കുന്നു. അശാസ്ത്രീയമായ വികസനം ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നു.വികസനമെന്ന പേരിൽ മരങ്ങൾ വെട്ടുന്നു, കുന്നുകളിടിക്കുന്നു.എന്നിട്ടവിടെ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. പ്രകൃതി തന്റേതു മാത്രമാണെന്ന് കരുതി കയ്യേററം ചെയ്യുന്നു.ഭൂമിയുടെ നില നിൽപ്പിൽ ഒരു പ്രധാന പങ്ക് പ്രകൃതി ജീവജാലങ്ങൾ വഹിക്കുന്നുണ്ട്. അവരും ഭൂമിയുടെ അവകാശികളാണ്. എന്നാൽ മറിച്ച് നാമോ, അവയെയെല്ലാം കൊന്ന് തീൻമേശയിലെത്തിക്കുന്നു.ലോകം നേരിട്ട് കൊണ്ടിക്കുന്ന മഹാമാരിക്ക് കാരണം തേടി എങ്ങും പോകേണ്ടതില്ല. നഗരവത്കരണം, വ്യവസായവത്കരണം തുടങ്ങിയവയെല്ലാം ആഗോള താപനത്തിന് കാരണമാക്കുന്നു. ഹരിതഗേഹ വാതകങ്ങളായ കാർബൺഡയോക്സൈഡ്, മീഥേയ്ൻ തുടങ്ങിയവയുടെ എല്ലാം അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നു.തത്ഫലമായി അന്തരീക്ഷത്തിലെ താപത്തിന്റെ അളവ് വർധിക്കുന്നു.ഓരോ ദിനവും ചൂട് വർധിക്കുന്നു.പ്രളയം ഇന്നൊരു തുടർക്കഥയായി.കൂടെ ഉരുൾപൊട്ടൽ, ഭൂമികുലുക്കം എന്നിവയും.കാലവസ്ഥയിലുണ്ടായ മാററം നമ്മെ അത്ഭുതപ്പെടുത്തും.മനുഷ്യന്റെ പ്രവൃത്തികൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്നത് നാം ഓർക്കുന്നില്ല. നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന ജലം എല്ലാം തന്നെ അനുദിനം മലിനമാകുന്നു. വായുവാണെങ്കിൽ വൻകിട വ്യവസായ ശാലകളിൽ നിന്നു വരുന്ന വിഷവാതകങ്ങളാൽ വിഷലിപ്തവും.വരുന്ന തലമുറക്ക് നാം കരുതി വെക്കുന്നതെന്താണ്? ഇന്നിപ്പോൾ ലോകം ഒരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്നു. വൻകിട രാജ്യങ്ങൾ അതിജീവിക്കാനാകാതെ തലതാഴ്ത്തി നില്കുന്നു. തങ്ങളുടെ പിഴയെന്ന് തിരിച്ചറിയുന്നു.ആ തിരിച്ചറിവ് മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജമാകട്ടെ.

അനഘ
8I ഡി.എച്ച്.ഒ.എച്ച്.എസ്.എസ്,പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം