ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/ഞാൻ മാസ്‌ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ മാസ്‌ക്

ഞാൻ കണ്ട മാരികളോളം വരില്ല
നിങ്ങൾ കണ്ടതും കണ്ടോടിയതും
കാണികൾക്കിതെന്തേ;കണ്ണാടിയിൽ
കാണുന്നതല്ല നാമെന്ന സത്യം
അറിയുന്നില്ലയോ ആരുമേ.....

ഞാൻ കേട്ട കഥകൾക്കപ്പുറം_
ജീവിതമെന്ന സത്യം നമ്മെ വലയുന്നു
കാലം കൊണ്ടെത്തിക്കുന്നു മഹാ-
മാരികൾക്കു ദക്ഷിണയായി, അതെ
നമ്മുടെ ജീവൻ സമർപ്പണം

ലോകമെന്നെ മാടി വിളിച്ചു
ഹസ്തങ്ങളെന്നെ സ്വീകരിച്ചു
മുഖങ്ങളെന്നെ ആവാഹിച്ചു
മനുഷ്യനിതെന്തേ ഭയത്താൽ
വീർപ്പുമുട്ടുന്നുവോ....

കാലത്തിന്റെ പുറം ചട്ടക്കിതെന്തേ
അതെ, മയൂരമാം ലാവണ്യമെന്നതിൽ
നിൽപ്പെ, ഭൂമി കറുത്തു_
വറുതി കത്തുന്നു "അമ്മ"

മറുപടി കിട്ടാത്ത ഓളങ്ങളിലൂടെ
പാഞ്ഞെത്തി ഞാൻ, എന്നെ വീണ്ടും
സ്വീകരിച്ചു- എനിക്ക് സ്വീകാര്യമായി
ജഢങ്ങൾ, പകച്ചില്ലേവരും, അതായിരുന്നു
കാലത്തിന്റെ മാറ്റം

വഴിയോരങ്ങൾക്ക് വിശ്രമവും
ലോകമെമ്പാടും നിശ്ചലവുമെന്നിരിക്കെ_
ഭവനങ്ങൾക്കിതാ ആരവം, ഭ്രമരത്താൽ
പൂപൊടി വിതറി രസിക്കുന്നുവോ നിങ്ങളേവരും...

പിന്നോക്കം പോയി ഞാൻ, അലറലുകൾ
ചെവിയെ അലട്ടുന്നു, കണ്ണീരുകളേറെ മൃദുപോലും,
വെറും നിശ്ചലമെന്നതല്ല, കാതോർക്കുന്നു_
രാപ്പകലില്ലാതെ;കിളികളോടല്ല, മനുഷ്യനോടല്ല
നമ്മെ നിരസിച്ച് ചീറിപ്പായുന്നുവല്ലോ
സൈറണുകൾ, അവയെന്തേ നമ്മെ വിറപ്പിക്കുന്നുവോ...

വൈറസുകൾക്കിതൊരു സഞ്ചാരമോ_
അല്ലെ, അവ സംസാരിക്കുന്നു പ്രവർത്തിക്കുന്നു,
വിപത്തുകളായി വന്ന്, ചിതാഭസ്മത്തിനോട്
ഒഴുകില്ലെന്നും...ജഢങ്ങളോട് എഴുന്നേൽക്കരു-
തെന്നും, മനുഷ്.നോട്, നിനക്ക് മാപ്പില്ലെന്നുമാകുമോ?

ഇന്നലെ -അകലെ മാഞ്ഞ വിപത്തു
ചൂണ്ടിക്കാട്ടി, ഞാൻ ചോദിക്കുന്നു;
ഇനിയെന്ന്...ഞാൻ വരും?നിങ്ങളുടെ
മുഖത്തിന് ആവരണമായ്,
ജീവന് രക്ഷയായ്....
 

ആമിന യ‍ുസ്‌റ
+2 സയൻസ് ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത