ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു .ഇത്രയും ഫലഭൂയിഷ്ട മായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .ഇതിന് വേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും, മ ര ങ്ങൾ നട്ട് പിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. അധികമായ വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ ഓക്സിജൻ്റെ അളവു വർദ്ധിക്കുന്നു.ഇത് കൂടുതൽ ശുദ്ധമായ വായു ലഭിക്കുന്നതിന് കാരണമാകുന്നു. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടാകാണം എല്ലാം ചെയ്യേണ്ടത്. ഭൂമിയിലെ ചൂടിൻ്റെ വർദ്ധനവിനെ തടയാനും ശരിയായ കാലവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. കരയെയും അന്തരീക്ഷത്തെയും ജലത്തെ സംരക്ഷിച്ചും നമുക്ക് പ്രകൃതി സംരക്ഷണത്തിൻ്റെ വാഹകരാവാം. നാം പ്രകൃതിയെ നല്ല രീതിയിൽ സംരക്ഷിച്ചാൽ മാത്രമേ നല്ലൊരു പ്രകൃതിയെ നമുക്ക്‌ സൃഷ്ടിക്കാനാവൂ...


ഫാത്തിമ സെൻ ഹ. പി.
3 B ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം